ഡബിൾ ട്രിബിൾ സ്വാഹാ,ഹാലന്റ് വീണ്ടും പോക്കറ്റിൽ,സിൽവ എന്താണ് കാണിച്ചത്? സിറ്റിയുടെ പുറത്താവൽ ആഘോഷിച്ച് എതിരാളികൾ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും മത്സരഫലം 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിക്കുകയായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ സിറ്റിയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തുകയായിരുന്നു.കൊവാസിച്ച്,ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിയിൽ പെനാൽറ്റി പാഴാക്കിയത്.റയൽ മാഡ്രിഡിൽ ലൂക്ക മോഡ്രിച്ച് പെനാൽറ്റി പാഴാക്കി.

മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് എന്നത് അവരുടെ ആഘാതം വർദ്ധിപ്പിക്കുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ പുറത്താവൽ റയൽ മാഡ്രിഡ് ആരാധകരും മറ്റു എതിർ ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ റയലിനെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു.ഇത്തവണ അതിന് പ്രതികാരം തീർക്കാൻ അവർക്ക് കഴിഞ്ഞു.അതാണ് റയൽ മാഡ്രിഡ് ആരാധകർ ആഘോഷമാക്കിയിട്ടുള്ളത്.

പ്രീമിയർ ലീഗിലെ സിറ്റിയുടെ വരികളായ യുണൈറ്റഡ്,ലിവർപൂൾ,ചെൽസി ആരാധകരൊക്കെ സിറ്റിയുടെ പുറത്താവൽ ആഘോഷമാക്കിയിട്ടുണ്ട്.എക്‌സിൽ അഥവാ ട്വിറ്ററിലാണ് പ്രധാനമായും എതിർ ആരാധകർ ആഘോഷമാക്കിയിട്ടുള്ളത്. സിറ്റിയുടെ രണ്ടാം ട്രിബിൾ എന്ന സ്വപ്നം പൊലിഞ്ഞു എന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്.

ഹാലന്റ് വീണ്ടും അപ്രത്യക്ഷനായി,ഹാലന്റിനെ വീണ്ടും പോക്കറ്റിലാക്കി റൂഡിഗർ എന്നൊക്കെയുള്ള ട്വീറ്റുകളും സജീവമാണ്. വലിയ മത്സരങ്ങൾ വന്നാൽ അപ്രത്യക്ഷനാകുന്ന താരം എന്ന പരിഹാസം ഇപ്പോൾതന്നെ ഒരുപാട് ഏൽക്കേണ്ടി വന്ന താരമാണ് ഹാലന്റ്. അതുപോലെതന്നെ ബെർണാഡോ സിൽവയുടെ പെനാൽറ്റിക്കും വലിയ വിമർശനങ്ങൾ വരുന്നുണ്ട്.

അദ്ദേഹം സ്ട്രൈറ്റ് ആയി കൊണ്ടാണ് പെനാൽറ്റി എടുത്തത്.മുൻപും സ്ട്രൈറ്റ് ആയിക്കൊണ്ട് പെനാൽറ്റി എടുത്ത് വിജയിച്ച വ്യക്തിയാണ് സിൽവ.എന്നാൽ ഇത് കൃത്യമായി മനസ്സിലാക്കിയ ലുനിൻ സേവ് ചെയ്യാതെ പെനാൽറ്റി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.ഇതോടെ സിൽവക്ക് നിരാശനായി മടങ്ങേണ്ടിവന്നു. ഇതിനും ഒരുപാട് പരിഹാസങ്ങൾ ലഭിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഏതായാലും മാഞ്ചസ്റ്റർ സിറ്റിക്കും ഹാലന്റിനും പെപ്പിനുമൊക്കെ എല്ലാ എതിർ ആരാധകരിൽ നിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *