ഞങ്ങളോട് കളിക്കാൻ എല്ലാവർക്കും പേടിയായിരിക്കും:പിഎസ്ജി കോച്ച് എൻറിക്കെ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങുകയായിരുന്നു. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇതോടുകൂടി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.

ഒരു ഘട്ടത്തിൽ പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മറുഭാഗത്ത് നടന്ന മത്സരത്തിൽ AC മിലാൻ ന്യൂകാസിൽ യുണൈറ്റഡിന് പരാജയപ്പെടുത്തുകയായിരുന്നു.ഇത് പിഎസ്ജിക്ക് ഗുണകരമായി മാറി. ഏതായാലും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചതിനെ കുറിച്ച് ചില കാര്യങ്ങൾ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ പറഞ്ഞിട്ടുണ്ട്. അതായത് പിഎസ്ജിയെ പ്രീ ക്വാർട്ടറിൽ കിട്ടാൻ ഒരാൾ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞങ്ങൾ ഇപ്പോഴും സജീവമായി തന്നെയുണ്ട്.പ്രീ ക്വാർട്ടറിൽ ആരും തന്നെ ഞങ്ങൾക്കെതിരെ കളിക്കാൻ ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പിൽ ഞങ്ങൾ രണ്ടാമതായി കൊണ്ടാണ് ഫിനിഷ് ചെയ്തത് എന്നത് മറക്കുന്നില്ല. പക്ഷേ ഞങ്ങളെ ആരും എതിരാളിയായി കിട്ടാൻ ആഗ്രഹിക്കില്ല.ഈ മത്സരത്തിൽ ഞാൻ സന്തോഷവാനാണ്. ഒരുപാട് പ്രോഗ്രസ്സുകൾ ഈ മത്സരത്തിൽ ഉണ്ട്. മത്സരത്തിൽ ഒരുപാട് അവസരങ്ങൾ ഞങ്ങൾക്കാണ് ലഭിച്ചത്.ഇനി അടുത്ത റൗണ്ട് പോരാട്ടത്തിൽ ഞങ്ങൾ ഇതിനേക്കാൾ കരുത്തരായിരിക്കും “ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത ഘട്ടത്തിൽ പിഎസ്ജിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ Bayern Munich, Arsenal,Real Madrid, Real Sociedad, Atlético de Madrid, Manchester City, FC Barcelona എന്നീ ക്ലബ്ബുകളിൽ ഏതെങ്കിലും ഒന്നായിരിക്കും പിഎസ്ജിയുടെ എതിരാളികൾ. ഏത് ക്ലബ്ബിന് ലഭിച്ചാലും അത് പിഎസ്ജിക്ക് നിലവിലെ അവസ്ഥയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു മത്സരം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *