ചെൽസി ഇപ്പോൾ ബുദ്ധിമുട്ടികൊണ്ടിരിക്കുന്ന ടീം : കോർട്ടുവ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡ് കളത്തിലേക്കിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മുൻ ചെൽസി താരവും നിലവിൽ റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറുമായ തിബൗട്ട് കോർട്ടുവ നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ചെൽസി ഇപ്പോൾ ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ് എന്നാണ് കോർട്ടുവ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 6, 2022
” ഏകദേശം കഴിഞ്ഞ വർഷത്തെ അതേ താരങ്ങൾ തന്നെയാണ് ഇരുടീമുകൾക്കും ഉള്ളത്. കഴിഞ്ഞ വർഷം ചെൽസി മികച്ച ഫോമിലായിരുന്നു. പക്ഷേ ഇപ്പോൾ അവർ കുറച്ച് ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോഴും ഒരുപാട് മികച്ച താരങ്ങൾ അവർ കൊണ്ട്. അതുകൊണ്ടുതന്നെ അവരുടെ നല്ല വശം പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞവർഷം ഞങ്ങൾക്ക് എവിടെയാണ് പിഴച്ചത് എന്നുള്ളത് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ അതിനേക്കാൾ മികച്ച രൂപത്തിൽ കളിച്ചുകൊണ്ട് മികച്ച റിസൾട്ട് ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കും ” ഇതാണ് കോർട്ടുവ പറഞ്ഞത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ റയലും ചെൽസിയും ഏറ്റുമുട്ടിയിരുന്നു.ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസി വിജയിച്ചിരുന്നത്. അതിന് ഇത്തവണ പ്രതികാരം തീർക്കാൻ റയലിന് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.