ചെൽസിയിൽ ഏറ്റവും കൂടുതൽ അടുപ്പമുള്ള രണ്ട് താരങ്ങളെ തുറന്ന് പറഞ്ഞ് എൻസോ ഫെർണാണ്ടസ്!
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്.പ്രീമിയർ ലീഗിലെ റെക്കോർഡ് തുകയായിരുന്നു താരത്തിന് വേണ്ടി ചെലവഴിച്ചത്. ക്ലബ്ബുമായി വളരെ വേഗത്തിൽ അഡാപ്‌റ്റാവാനും സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാവാനും ഈ അർജന്റീനക്കാരന് കഴിഞ്ഞിരുന്നു. പക്ഷേ ചെൽസി വളരെ മോശം ഫോമിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ചെൽസി ടീമിനെക്കുറിച്ചും തന്റെ സഹതാരങ്ങളെ കുറിച്ചും എൻസോ പലകാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.ജോവോ ഫെലിക്സ്,കായ് ഹാവേർട്സ് എന്നിവരോടാണ് തനിക്ക് കൂടുതൽ അടുപ്പം ഉള്ളത് എന്നുള്ള കാര്യവും എൻസോ വെളിപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നേ യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ഈ അർജന്റീനക്കാരൻ.എൻസോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Enzo Fernández, desde su adaptación al Chelsea y a sus compañeros favoritos
— TyC Sports (@TyCSports) April 11, 2023
El mediocampista de la Selección Argentina habló en la previa del duelo ante Real Madrid por Champions League y habló de sus primeros meses en Londres.https://t.co/cQo8HrTcju
” തുടക്കത്തിൽ എല്ലാ താരങ്ങളുമായി കണക്ട് ആവുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.കാരണം എല്ലാവരും വ്യത്യസ്ത ഭാഷകളായിരുന്നു.പക്ഷേ പതിയെ പതിയെ ഞങ്ങൾക്ക് പരസ്പരം മനസ്സിലാവാൻ തുടങ്ങി. സമയം കൂടുംതോറും അത് ഇമ്പ്രൂവ് ആവുക തന്നെ ചെയ്യും. തീർച്ചയായും എനിക്ക് കൂടുതൽ കണക്ഷൻ കായ് ഹാവേർട്സ്,ജോവോ ഫെലിക്സ് എന്നിവരോട് തന്നെയാണ്.കളത്തിന് പുറത്തും അങ്ങനെ തന്നെയാണ്. ഞങ്ങൾക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്. ഞങ്ങളുടെ മുന്നേറ്റ നിര താരങ്ങൾ എല്ലാവരും തന്നെ ക്വാളിറ്റി ഉള്ളവരും ടാലന്റ് ഉള്ളവരും ആണ്. എല്ലാ താരങ്ങൾക്കും ഹൈ ലെവലിലുള്ള മത്സരം കളിക്കാൻ സാധിക്കും “ഇതാണ് എൻസോ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് റയൽ മാഡ്രിഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടുക.നാളെ രാത്രിയാണ് ഈ മത്സരം നടക്കുക. അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നുപോലും വിജയിക്കാനാവാതെയാണ് ചെൽസി ഈ മത്സരത്തിനു വരുന്നത്.