ചെൽസിക്കും റയലിനെ തടയാനായില്ല, തകർപ്പൻ വിജയം.
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിട്ടുള്ളത്. സ്വന്തം വേദിയായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് റയൽ മാഡ്രിഡ് ഈ ഒരു വിജയം സ്വന്തമാക്കിയിട്ടുള്ളത്.
പതിവുപോലെ ബെൻസിമ,റോഡ്രിഗോ,വിനീഷ്യസ് എന്നിവരാണ് റയലിന്റെ മുന്നേറ്റനിരയിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ റയൽ തന്നെയാണ് ആധിപത്യം പുലർത്തിയത്.21ആം മിനുട്ടിൽ ആദ്യ ഗോൾ പിറന്നു.വിനീഷ്യസ് ജൂനിയറുടെ അസിസ്റ്റിൽ നിന്ന് ബെൻസിമയാണ് ഗോൾ കണ്ടെത്തിയത്.ഈ ഗോളിന്റെ ലീഡിലാണ് ആദ്യപകുതിയിൽ റയൽ കളം വിട്ടത്.
What we're seeing is history in the making.
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 12, 2023
👉 @vinijr 👈 pic.twitter.com/vNIGO3eu4q
രണ്ടാം പകുതിയിൽ ചെൽസി സൂപ്പർ താരം ചിൽവെല്ലിന് റെഡ് കാർഡ് വഴങ്ങേണ്ടിവന്നു.പിന്നാലെ 74ആം മിനുട്ടിൽ പകരക്കാരനായി വന്ന അസെൻസിയോ ഗോൾ നേടി അസിസ്റ്റ് നൽകിയത് വിനീഷ്യസ് തന്നെ.ഇതോടെ റയൽ വിജയം ഉറപ്പിച്ചു. പ്ലെയർ ഓഫ് ദി മാച്ച് ആയിക്കൊണ്ട് വിനീഷ്യസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ നാപോളി എസി മിലാനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിട്ടുണ്ട്.ബന്നാ ക്കെറാണ് ഗോൾ കണ്ടെത്തിയിട്ടുള്ളത്.ഇനി നാപോളിയുടെ മൈതാനത്താണ് രണ്ടാം പാദം നടക്കുക.