ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ, തിയ്യതിയും സമയവും പുറത്ത് !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ ഏവരും. ഒരുപിടി മികച്ച മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയും നെയ്മർ ജൂനിയറും മുഖാമുഖം വരുന്നു എന്നതിനാൽ തന്നെ പിഎസ്ജി-ബാഴ്‌സ പോരാട്ടത്തിനാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. ഏതായാലും ഈ മത്സരങ്ങളുടെ തിയ്യതികളും സമയവും പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ യുവേഫ. ഇരുപാദങ്ങളുടെയും തിയ്യതികൾ പുറത്ത് വിട്ടിട്ടുണ്ട്. ആരാധകർ കാത്തിരിക്കുന്ന പിഎസ്ജി-ബാഴ്‌സ ആദ്യപാദ മത്സരം 2021 ഫെബ്രുവരി 17 ബുധനാഴ്ചയാണ്. ഇന്ത്യൻ സമയം പുലർച്ചെ ഒന്നര മണിക്കാണ് മത്സരങ്ങൾ അരങ്ങേറുക. എല്ലാ മത്സരങ്ങളും 1:30-ന് തന്നെയാണ് നടക്കുക. മത്സരങ്ങളുടെ തിയ്യതികൾ താഴെ നൽകുന്നു.

ആദ്യപാദമത്സരങ്ങൾ, രണ്ടാംപാദ മത്സരങ്ങൾ എന്നിവ ക്രമത്തിൽ..

എഫ്സി ബാഴ്സലോണ-പിഎസ്ജി (ബുധൻ, 17, ഫെബ്രുവരി, 2021)
(വ്യാഴം, 11, മാർച്ച്‌, 2021)

ആർബി ലീപ്സിഗ് -ലിവർപൂൾ
(ബുധൻ, 17, ഫെബ്രുവരി, 2021)
(വ്യാഴം, 11, മാർച്ച്‌, 2021)

പോർട്ടോ-യുവന്റസ്
(വ്യാഴം, 18, ഫെബ്രുവരി, 2021)
(ബുധൻ, 10, മാർച്ച്‌, 2021)

സെവിയ്യ-ഡോർട്മുണ്ട്
(വ്യാഴം, 18, ഫെബ്രുവരി, 2021)
(ബുധൻ, 10, മാർച്ച്‌, 2021)

അത്‌ലെറ്റിക്കോ-ചെൽസി
(ബുധൻ, 24, ഫെബ്രുവരി, 2021)
(വ്യാഴം, 18, മാർച്ച്‌, 2021)

ലാസിയോ-ബയേൺ
(ബുധൻ, 24, ഫെബ്രുവരി, 2021)
(വ്യാഴം, 18, മാർച്ച്‌, 2021)

അറ്റലാന്റ-റയൽ മാഡ്രിഡ്‌
(വ്യാഴം, 25, ഫെബ്രുവരി, 2021)
(ബുധൻ, 17, മാർച്ച്‌, 2021)

മോൺഷെൻഗ്ലാഡ്ബാഷ്-മാഞ്ചസ്റ്റർ സിറ്റി
(വ്യാഴം, 25, ഫെബ്രുവരി, 2021)
(ബുധൻ, 17, മാർച്ച്‌, 2021)

Leave a Reply

Your email address will not be published. Required fields are marked *