ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ്, ബാഴ്സയും യുവന്റസും പിറകിൽ!

ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. പല പ്രമുഖർക്കും വളരെ നിർണായകമായ മത്സരങ്ങളാണ് വരാനിരിക്കുന്നത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമൊക്കെ പുറത്താവലിന്റെ വക്കിലാണ്. ഏതായാലും ഇതുവരെയുള്ള ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പവർ റാങ്കിങ് പുറത്ത് വിട്ടിട്ടുണ്ട്. ഒന്നാം സ്ഥാനത്ത്‌ മറ്റാരുമല്ല, നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ആണ്. തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും വരുന്നു. അതേസമയം വമ്പൻമാരായ ബാഴ്സയും യുവന്റസുമൊക്കെ പിറകിലാണ്. ആ പവർ റാങ്കിങ് താഴെ നൽകുന്നു, ഒപ്പം കഴിഞ്ഞ തവണത്തെ പവർ റാങ്കിങ്ങും നൽകുന്നു.

1- ബയേൺ മ്യൂണിക്ക് : 1
കഴിഞ്ഞ തവണ : 1

2- മാഞ്ചസ്റ്റർ സിറ്റി : 2
കഴിഞ്ഞ തവണ : 2

3-പിഎസ്ജി : 3
കഴിഞ്ഞ തവണ : 5

4-റയൽ മാഡ്രിഡ്‌ : 4
കഴിഞ്ഞ തവണ : 6

5-ചെൽസി : 5
കഴിഞ്ഞ തവണ : 9

6-ലിവർപൂൾ : 6
കഴിഞ്ഞ തവണ : 8

7-യുവന്റസ് : 7
കഴിഞ്ഞ തവണ : 3

8-ബൊറൂസിയ ഡോർട്മുണ്ട് : 8
കഴിഞ്ഞ തവണ : 11

9-അത്‌ലെറ്റിക്കോ മാഡ്രിഡ്‌ : 9
കഴിഞ്ഞ തവണ : 4

10-ആർബി ലീപ്സിഗ് : 10
കഴിഞ്ഞ തവണ : 10

11- പോർട്ടോ : 11
കഴിഞ്ഞ തവണ : 16

12-ബാഴ്സലോണ : 12
കഴിഞ്ഞ തവണ : 7

13-സെവിയ്യ : 13
കഴിഞ്ഞ തവണ : 13

14-അറ്റലാന്റ : 14
കഴിഞ്ഞ തവണ : 12

15-ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാക്ക് : 15
കഴിഞ്ഞ തവണ : 14

16-ലാസിയോ : 16
കഴിഞ്ഞ തവണ : 15

Leave a Reply

Your email address will not be published. Required fields are marked *