ചാമ്പ്യൻസ് ലീഗ് നിർത്തിവെക്കാൻ ആലോചന!

ലോകമെങ്ങും കൊറോണ ഭീതിയിൽ നിലനിൽക്കെ കൂടുതൽ മുൻകരുതലുകളുമായി യുവേഫ. യുവേഫ നടത്തുന്ന ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും നിർത്തിവെക്കാനാണ് നിലവിലിപ്പോൾ യുവേഫ ആലോചിക്കുന്നത്. അതിവേഗം പടരുന്ന കൊറോണയുടെ വ്യാപനത്തെ തടയാൻ ജനസമ്പർക്കം കഴിയുന്നതും ഒഴിവാക്കാൻ വേൾഡ് ഹെൽത്ത് ഓർഗനൈസെഷനിന്റെ നിർദ്ദേശമുള്ളത് കൊണ്ട് തന്നെ വളരെ ഗൗരവത്തിലാണ് യുവേഫ ഈ കാര്യം ആലോചിക്കുന്നത്. നിലവിൽ നടക്കാനിരിക്കുന്ന റൗണ്ട് ഓഫ് 16 ലെ മത്സരങ്ങൾ പൂർത്തിയായാൽ പിന്നീടുള്ള മത്സരങ്ങൾ നിർത്തിവെക്കാനാണ് നിലവിലെ യുവേഫ ആലോചിക്കുന്നത്.

നിലവിൽ യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്. പല മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. ഇറ്റലിയിലെ എല്ലാ സ്പോർട്സ് മത്സരങ്ങളും ഏപ്രിൽ 3 വരെ നിർത്തിവെക്കാൻ ഉത്തരവായിട്ടുണ്ട്. ലാലിഗ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനും അധികൃതർ ആലോചിക്കുന്നുണ്ട്. ലീഗ് വണ്ണിലാവട്ടെ ആയിരം കാണികളെ മാത്രം പ്രവേശിപ്പിച്ചോ അതല്ലെങ്കിൽ കാണികൾ ഇല്ലാതെയോ ആണ് മത്സരം നടത്താൻ ഉദ്ദേശിക്കുന്നത്. അതിവേഗത്തിൽ പടരുന്ന കൊറോണ വൈറസ് ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ്. നിലവിൽ പതിനായിരത്തിലധികം ആളുകൾക്കാണ് രോഗം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *