ചാമ്പ്യൻസ് ലീഗ് തിരികെയെത്തി, ഈ ആഴ്ച്ച നടക്കാനിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടങ്ങൾ !

2020/21 ചാമ്പ്യൻസ് ലീഗിന് നാളെ തുടക്കമാവും. പ്രമുഖ ക്ലബുകളെല്ലാം അണിനിരക്കുന്ന ചാമ്പ്യൻസ് ലീഗിൽ ഇത്തവണയും ഗ്രൂപ്പ്‌ ഘട്ടത്തിൽ സൂപ്പർ പോരാട്ടങ്ങൾ അരങ്ങേറുന്നുണ്ട്. ഈ ആഴ്ച്ചയിൽ പതിനാറ് മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. എല്ലാ ടീമുകൾക്കും ഓരോ റൗണ്ട് പോരാട്ടങ്ങൾ വീതമുണ്ട്. ഈ ആഴ്ച്ചയിലെ ഏറ്റവും ആകർഷകമായ മത്സരം പിഎസ്ജി vs മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരമാണ്.മുമ്പ് ചാമ്പ്യൻസ് ലീഗിൽ നിന്നും തങ്ങളെ പുറത്താക്കിയതിനുള്ള പ്രതികാരം തീർക്കാൻ പിഎസ്ജിക്ക് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൂടാതെ ബയേൺ മ്യൂണിക്ക് vs അത്ലെറ്റിക്കോ മാഡ്രിഡ്‌, ചെൽസി vs സെവിയ്യ മത്സരങ്ങളും ആവേശം വിതറുമെന്നുറപ്പാണ്. കൂടാതെ ബാഴ്സ, റയൽ, യുവന്റസ് എന്നിവരെല്ലാം തന്നെ കളത്തിലേക്കിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യൻമാർ എന്ന തലയെടുപ്പോടെയാണ് ബയേൺ വരുന്നതെങ്കിൽ ഇത്തവണ കിരീടം നേടാൻ ഉറച്ചു തന്നെയാണ് പിഎസ്ജി വരിക. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലേറ്റ നാണക്കേട് മായ്ക്കാൻ ബാഴ്സ ഒരുങ്ങുമ്പോൾ ഒരു തവണ കൂടി കിരീടം നേടാനായിരിക്കും പ്രതാപികളായ റയൽ മാഡ്രിഡ്‌ കച്ചകെട്ടി ഇറങ്ങുക.ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഈ ആഴ്ച്ചയിൽ നടക്കുന്ന മത്സരങ്ങൾ ഇവയൊക്കെയാണ്.

Zenit vs. Bruges (Group F)

Dynamo Kiev vs. Juventus (Group G)

Chelsea vs. Sevilla (Group E)

Rennes vs. Krasnodar (Group E)

Lazio vs. Borussia Dortmund (Group F)

Barcelona vs. Ferencvaros (Group G)

Paris Saint-Germain vs. Manchester United (Group H)

RB Leipzig vs. Basaksehir (Group H)

Salzburg vs. Lokomotiv (Group A)

Real Madrid vs. Shakhtar (Group B)

Bayern Munich vs. Atlético de Madrid (Group A)

Inter Milan vs. Borussia Monchengladbach (Group B)

Manchester City vs. Porto (Group C)

Olympiakos vs. Olympique Marseille (Group C)

Ajax vs. Liverpool (Group D)

Midtjylland vs. Atalanta (Group D)

Leave a Reply

Your email address will not be published. Required fields are marked *