ചാമ്പ്യൻസ് ലീഗ് ഡ്രോ ഇന്ന്, അറിയേണ്ടതെല്ലാം ഇതാ !
ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങളിലേക്കുള്ള ഡ്രോ ഇന്ന് നടക്കും. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നു മണിക്ക് ശേഷമായിരിക്കും ഡ്രോ അരങ്ങേറുക. സ്വിറ്റ്സർലന്റിലെ നിയോണിലുള്ള യുവേഫയുടെ ആസ്ഥാനത്ത് വെച്ചായിരിക്കും ഡ്രോ അരങ്ങേറുക. ഒരു മിനി ടൂർണമെന്റ്പോലെ ആയിരിക്കും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മുതൽ മത്സരങ്ങൾ നടക്കുക എന്നുള്ളത് യുവേഫ മുൻപേ അറിയിച്ചിരുന്നു. നിലവിൽ നാല് ടീമുകൾ ആണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. അറ്റ്ലാന്റ, അത്ലറ്റികോ മാഡ്രിഡ്, ആർബി ലെയ്പ്സിഗ്, പിഎസ്ജി എന്നീ ടീമുകൾ ആണ് ക്വാർട്ടറിൽ ഇടം നേടിയ ടീമുകൾ. ഇനി നാല് ടീമുകൾ കൂടി ക്വാർട്ടറിലേക്ക് കടക്കാനുണ്ട്. ചെൽസി vs ബയേൺ മ്യൂണിക്, നാപോളി vs ബാഴ്സലോണ, റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് vs ലിയോൺ എന്നീ പ്രീക്വാർട്ടർ മത്സരത്തിലെ വിജയികൾ ആണ് ക്വാർട്ടറിലേക്ക് യോഗ്യത നേടുക. ഇവരുടെ രണ്ടാംപാദ മത്സരങ്ങൾ ആണ് നടക്കാനുള്ളത്.
🏆 The draws for the 2019/20 @ChampionsLeague quarter-finals, semi-finals and final will take place at UEFA headquarters in Nyon, Switzerland this Friday.
— UEFA (@UEFA) July 7, 2020
👇 Looking for more information?
ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ ഡ്രോകൾ ആണ് ഇന്ന് യുവേഫ നടത്തുന്നത്. ചെറിയ ചെറിയ മാറ്റങ്ങൾ ഇത്തവണ യുവേഫ വരുത്തിയിട്ടുണ്ട്. ഇപ്രാവശ്യം സീഡിങ്‌സോ കൺട്രി പ്രൊട്ടക്ഷനോ ടീമുകൾക്ക് ലഭിക്കില്ല. അതായത് കഴിഞ്ഞ ചാമ്പ്യൻസ് ലീഗുകളിൽ ഒരേ ഗ്രൂപ്പിൽ നിന്നുള്ള ടീമുകളും ഒരേ രാജ്യത്തിൽ നിന്നുള്ള ടീമുകളും ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടാറില്ലായിരുന്നില്ല. എന്നാൽ ഇപ്രാവശ്യം അതുണ്ടാവില്ല. അതായത് ക്വാർട്ടർ ഫൈനലിൽ കടക്കുന്ന ഏത് ടീമും മറ്റൊരു ടീമുമായി ഏറ്റുമുട്ടാനുള്ള സാധ്യതകൾ ഉണ്ട്. മാത്രമല്ല ഒരൊറ്റ പാദം മാത്രമേ ഇത്തവണ ക്വാർട്ടറിലും സെമിയിലും ഉണ്ടാവുകയൊള്ളൂ എന്ന് യുവേഫ മുൻപേ അറിയിച്ചതാണ്. വരുന്ന ഓഗസ്റ്റിൽ പോർചുഗലിലെ ലിസ്ബണിൽ വെച്ചാണ് ഈ മത്സരങ്ങൾ എല്ലാം തന്നെ നടക്കുക. അതേ സമയം ബാക്കിയുള്ള പ്രീക്വാർട്ടർ മത്സരങ്ങൾ അതാത് ഹോം ഗ്രൗണ്ടുകളിൽ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് നടക്കാനുള്ള തിയ്യതികൾ താഴെ നൽകുന്നു.
ℹ️ #UCL round of 16 venues confirmed ⬇️ https://t.co/yt4xrfhYRx
— UEFA Champions League (@ChampionsLeague) July 9, 2020
7–8 August: Round of 16 second legs
12–15 August: Quarter-finals (Lisbon)
18–19 August: Semi-finals (Lisbon)
23 August: Final (Estádio do Sport Lisboa e Benfica, Lisbon)
The #UCL quarter-finals, semi-finals and final will be played as a straight knockout tournament in Lisbon between 12 and 23 August 2020. All these ties will be single-leg fixtures.
— UEFA Champions League (@ChampionsLeague) June 17, 2020
Read more ⬇️