ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ നറുക്കെടുപ്പ്,വിന്നേഴ്സ് ആര്? ലൂസേഴ്സ് ആര്?
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.മികച്ച പോരാട്ടങ്ങൾ തന്നെയാണ് ആരാധകരെ ക്വാർട്ടർ ഫൈനൽ റൗണ്ടിൽ കാത്തിരിക്കുന്നത്.
ഏതായാലും ഈ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ആരൊക്കെയാണ്? അത്പോലെ തന്നെ നിർഭാഗ്യം പിടികൂടിയത് ആരൊക്കെയാണ്? ഇത്തരത്തിലുള്ള ഒരു വിശകലനം പ്രമുഖ മാധ്യമമായ ഗോൾ നടത്തിയിട്ടുണ്ട്.അതായത് നറുക്കെടുപ്പിലെ വിന്നേഴ്സ്,ലൂസേഴ്സ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. നമുക്ക് അതൊന്ന് പരിശോധിക്കാം.
വിന്നേഴ്സ് – ലിവർപൂൾ
യുർഗൻ ക്ലോപിനെ സംബന്ധിച്ചിടത്തോളം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ ലഭിക്കാവുന്ന ദുർബലരായ എതിരാളികളെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.പോർച്ചുഗീസ് ക്ലബായ ബെൻഫികയാണ് ലിവർപൂളിന്റെ എതിരാളികൾ.ബാഴ്സയെയും അയാക്സിനെയുമൊക്കെ കീഴടക്കിയാണ് ബെൻഫിക്ക വരുന്നതെങ്കിലും മറ്റുള്ള ടീമുകളെ താരതമ്യം ചെയ്ത് നോക്കുമ്പോൾ ലിവർപൂളിനും ക്ലോപ്പിനും ആശ്വസിക്കാനുള്ള വക തന്നെയാണ് ബെൻഫിക്ക നൽകുന്നത്.
വിന്നേഴ്സ് – ബയേൺ മ്യൂണിക്ക്
ഗോളടിച്ച് തിമിർക്കുന്ന ബയേണിന് പൊതുവെ ദുർബലരായ എതിരാളികളെ തന്നെയാണ് ക്വാർട്ടറിൽ ലഭിച്ചിരിക്കുന്നത്.സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് ബയേണിന്റെ എതിരാളികൾ.യുവന്റസിനെ കീഴടക്കിയാണ് വിയ്യാറയൽ വരുന്നതെങ്കിലും ലാലീഗയിൽ അത്ര നല്ല നിലയിലൊന്നുമല്ല.അതേസമയം ഒന്നെതിരെ ഏഴ് ഗോളുകളുടെ വിജയമായിരുന്നു ബയേൺ അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേടിയത്.
— Murshid Ramankulam (@Mohamme71783726) March 19, 2022
ലൂസേഴ്സ് – ചെൽസി
പിഎസ്ജിയെ തകർത്തു കൊണ്ടുവരുന്ന റയലാണ് ചെൽസിയുടെ എതിരാളികൾ. കഴിഞ്ഞതവണ റയലിനെ മറികടക്കാൻ ചെൽസിക്ക് സാധിച്ചിരുന്നു. പക്ഷേ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്.ആരാധകർ ഇല്ലാതെയാവും ചെൽസി സ്വന്തം മൈതാനത്ത് റയലിനെ നേരിടുക. മാത്രമല്ല റയലാവട്ടെ നിലവിൽ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലുമാണ്.
ലൂസേഴ്സ് – അത്ലറ്റിക്കോ മാഡ്രിഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി കൊണ്ടാണ് ഡിയഗോ സിമയോണിയുടെ വരവ്.എന്നാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ് അത്ലറ്റിക്കോയുടെ എതിരാളികൾ. ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത് സിറ്റിക്കാണ്. അതുകൊണ്ടുതന്നെ സിമയോണിക്കും കൂട്ടർക്കും കാര്യങ്ങൾ ദുഷ്കരമാകും.
ഏതായാലും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് ആരൊക്കെ മുന്നേറും.നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം.