ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ടീമേത്? മുള്ളർ പറയുന്നു!
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗുൾപ്പടെ ആറു കിരീടങ്ങൾ ബയേൺ മ്യൂണിക്കിനൊപ്പം നേടിയ താരമാണ് തോമസ് മുള്ളർ. ഈ സീസണിലും മികച്ച രീതിയിൽ തന്നെയാണ് ബയേൺ കളിക്കുന്നത്. എന്നാൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി എന്ന് പ്രസ്താവിച്ചിരിക്കുകയാണ് മുള്ളർ. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ പെപ് ഗ്വാർഡിയോളയെ പറ്റി സംസാരിക്കുകയായിരുന്നു മുള്ളർ. ബയേണിൽ പെപ്പിന് കീഴിൽ മുള്ളർ കളിച്ചിട്ടുണ്ട്.പെപ്പിന് കീഴിൽ മൂന്ന് ബുണ്ടസ്ലിഗയും രണ്ട് ഡൊമസ്റ്റിക് കപ്പും നേടാൻ മുള്ളറിന് സാധിച്ചിട്ടുണ്ട്.
Bayern Munich star Thomas Muller gives verdict on Man City's Champions League chances under Pep Guardiola #mcfchttps://t.co/yetfyEPdTG
— Manchester City News (@ManCityMEN) March 28, 2021
” പെപ് പരിശീലിപ്പിക്കുന്ന ടീമിന് എപ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള കെല്പുണ്ടാവും. ഇത്തവണ സിറ്റി കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്.പക്ഷെ പ്രശ്നം എന്തെന്നാൽ നോക്കോട്ട് സ്റ്റേജ് മത്സരങ്ങളിൽ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് ലഭിക്കുക. എന്ത് വേണമെങ്കിലും സംഭവിക്കാം.ലീഗിലെ പോലെ 38 മത്സരങ്ങൾ അവിടെ ലഭിക്കുന്നില്ലല്ലോ.ലിവർപൂളിന്റെ വെല്ലുവിളി ഉണ്ടായിട്ടും ഗ്വാർഡിയോള ടീമിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്.അദ്ദേഹം ടീമിനെ തയ്യാറാക്കുന്ന രീതി വിത്യസ്തമാണ്.അദ്ദേഹമൊരു മികച്ച പരിശീലകനാണ് ” മുള്ളർ പറഞ്ഞു.
An interview with Thomas Muller – in which he gives a masterclass on how he finds space
— Miguel Delaney (@MiguelDelaney) March 27, 2021
"It is no mythos. It is all logic."https://t.co/Ip17Ya4CVn