ചാമ്പ്യൻസ് ലീഗ് കിരീടം ആർക്ക്? ജർമ്മൻ ഇതിഹാസത്തിന്റെ പ്രവചനം ഇങ്ങനെ !

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരത്തിനാണ് നിങ്ങൾ ഇനി സാക്ഷ്യം വഹിക്കാൻ പോവുന്നതെന്ന് മുൻ ബയേൺ മ്യൂണിക്ക്-ജർമ്മൻ ഇതിഹാസം ബെക്കൻബോർ. കഴിഞ്ഞ ദിവസം ബയേണിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് ബെക്കൻബോർ മനസ്സ് തുറന്നത്. മത്സരത്തിൽ ഒരു ടീമിനും വ്യക്തി മുൻ‌തൂക്കം ഇല്ലെന്നും തുല്യശക്തികളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നതെന്നുമാണ് ബെക്കൻബോറിന്റെ അഭിപ്രായം. അതിനാൽ മത്സരം പ്രവചിക്കൽ ബുദ്ദിമുട്ടാണെന്ന് അറിയിച്ച ഇദ്ദേഹം ഇരുടീമുകൾക്കും 50-50 സാധ്യതയാണ് കൽപ്പിച്ചത്. എന്നാൽ ഭാഗ്യത്തിന്റെ അകമ്പടി കൂടെയുണ്ടെങ്കിൽ ബയേൺ കിരീടം നേടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഏറെ കാലം ബയേണിനും ജർമനിക്കും വേണ്ടി പന്ത് തട്ടിയ ഈ ഇതിഹാസം നിരവധി നേട്ടങ്ങൾ ഇരുടീമിനും നേടികൊടുത്തിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കൂട്ടം താരങ്ങളാണ് പിഎസ്ജിയുടെ കരുത്തെന്നും പിഎസ്ജിയുടെ ഒരു ബലഹീനത പോലും തനിക്ക് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിമനോഹരമായ ഒരു ഫൈനലാണ് നമ്മെ കാത്തിരിക്കുന്നതെന്നും ബെക്കൻബോർ ഓർമ്മിപ്പിച്ചു.

” ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഏത് നിമിഷവും ഏത് ടീമും മത്സരത്തിൽ നിന്ന് വഴുതിപോവാം. അത്‌ കൊണ്ട് വളരെയധികം ശ്രദ്ധയോടെ ബയേൺ കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞാൻ പിഎസ്ജിയുടെ മത്സരങ്ങൾ കണ്ടിരുന്നു. അത്ഭുതപ്പെടുത്തുന്ന ഒരു കൂട്ടം താരങ്ങൾ ആണ് പിഎസ്ജിയിൽ. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരമാണ് വരാനിരിക്കുന്നത്. അവരുടെ കളി ശൈലി വ്യത്യസ്തമാണ്. കൂടാതെ പിഎസ്ജിയുടെ ഒരു ബലഹീനത പോലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ടീമും മത്സരത്തെ അലസമായി സമീപിക്കും എന്ന് കരുതുന്നില്ല, ഇരുടീമുകളും പരസ്പരം ബഹുമാനം കാണിക്കുമെന്നും കരുതുന്നില്ല. അവരവരുടെ മികച്ച പ്രകടനം അവർ പുറത്തെടുക്കും. അതിനാൽ തന്നെ മികച്ചൊരു മത്സരം നമുക്ക് കാണാം. രണ്ട് തുല്യശക്തികളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. അത്കൊണ്ട് തന്നെ പ്രവചിക്കൽ ബുദ്ദിമുട്ട് ആണ്. ഇരുടീമുകൾക്കും 50-50 ചാൻസ് ആണ് ഞാൻ കാണുന്നത്. ഭാഗ്യം തുണച്ചാൽ ബയേൺ കിരീടം നെടും ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *