ചാമ്പ്യൻസ് ലീഗ് ആൻഥത്തിന്റെ സമയത്ത് ലിവർപൂൾ ആരാധകർ കൂവിയത് എന്തിന്?

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ ലിവർപൂളിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ പോയ റയൽ മാഡ്രിഡ് 5 ഗോളുകൾ നേടിക്കൊണ്ട് തിരിച്ചുവരവ് നടത്തുകയായിരുന്നു.

സ്വന്തം മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് ഈയൊരു വമ്പൻ തോൽവി ലിവർപൂളിന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഈ മത്സരം ആരംഭിക്കുന്നതിനു മുന്നേ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആൻതം മുഴങ്ങുന്ന സമയത്ത് ലിവർപൂൾ ആരാധകർ എല്ലാവരും കൂവി വിളിച്ചിരുന്നു. മാത്രമല്ല യുവേഫക്കെതിരെ നിരവധി ബാനറുകൾ സ്റ്റേഡിയത്തിൽ ഉയരുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ കാരണമെന്താണ് എന്നുള്ളത് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഫ്രാൻസിൽ വച്ചായിരുന്നു ആ കലാശ പോരാട്ടം അരങ്ങേറിയത്. എന്നാൽ ആ മത്സരം തുടങ്ങാൻ ഒരല്പം സമയം വൈകിയത് വളരെ ശ്രദ്ധ പിടിച്ചു പറ്റിയ കാര്യമായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് കലുഷിതമായ ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ലിവർപൂൾ ആരാധകർക്ക് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയുമൊക്കെ ചെയ്തിരുന്നു.

പിന്നീട് തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചു എന്നുള്ള കാര്യം യുവേഫ സമ്മതിച്ചിരുന്നു. ആ വിഷയത്തിലാണ് ലിവർപൂൾ ആരാധകർ തങ്ങളുടെ പ്രതിഷേധം ഒരിക്കൽ കൂടി അറിയിച്ചത്.യുവേഫ കള്ളന്മാരാണ് എന്ന രൂപത്തിലുള്ള ബാനറുകൾ ഒക്കെ ആൻഫീൽഡിൽ ഉയരുകയും ചെയ്തിരുന്നു. ഏതായാലും മത്സരത്തിനുശേഷം ലിവർപൂൾ ആരാധകർക്ക് തല താഴ്ത്തി കൊണ്ടാണ് ആൻഫീൽഡ് വിടേണ്ടിവന്നത്. അത്രയും വലിയ പരാജയമാണ് അവർക്ക് ഏൽക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *