ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഗോൾ നേട്ടം, മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. മത്സരത്തിൽ യുവന്റസിന്റെ സമനില ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ബോക്സിന് വെളിയിൽ നിന്നും താരം തൊടുത്തു വിട്ട ഒരു ഉജ്ജ്വലഷോട്ട് വലയിൽ കയറുകയായിരുന്നു. ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ഇത് പതിനാറാമത്തെ ചാമ്പ്യൻസ് ലീഗ് സീസണിലാണ് റൊണാൾഡോ ഗോൾ കണ്ടെത്തുന്നത്. ലയണൽ മെസ്സി, കരിം ബെൻസിമ എന്നിവരാണ് പതിനാറ് സീസണുകളിൽ ഗോൾ നേടിയ താരങ്ങൾ. അതേസമയം മെസ്സിയുടെ മറ്റൊരു റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ചാമ്പ്യൻസ് ലീഗ് ഹോം മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് നിലവിൽ ക്രിസ്റ്റ്യാനോയും മെസ്സിയും ഒരുമിച്ച് പങ്കിടുന്നത്. ഇരുവരും എഴുപത് ഹോം ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്.
Cristiano Ronaldo has now scored 70 goals in Champions League home matches 🤯
— Goal (@goal) November 24, 2020
A joint-record, level with Lionel Messi 👀#UCL pic.twitter.com/JoL2tGUiXl
തന്റെ ചാമ്പ്യൻസ് ലീഗിലെ ഗോൾനേട്ടം 131 ആയി ഉയർത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചു. 172 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ ഈ ഗോളുകൾ കണ്ടെത്തിയത്. ചിരവൈരിയായ മെസ്സി തന്നെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 118 ഗോളുകളാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോൾ നേട്ടം വർധിപ്പിക്കാനും റൊണാൾഡോക്ക് സാധിച്ചു. 90 മത്സരങ്ങൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച റൊണാൾഡോ 64 ഗോളുകളും 24 അസിസ്റ്റുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്. മാത്രമല്ല ഈ വർഷത്തെ ഗോൾവേട്ടയിലും റൊണാൾഡോ മുന്നേറ്റം തുടരുകയാണ് ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 37 ഗോളുകളാണ് ഈ മുപ്പത്തിയഞ്ചുകാരൻ ഈ വർഷം നേടിയിട്ടുള്ളത്. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ റൊണാൾഡോ നേടുകയും ചെയ്തു. ഇങ്ങനെ ഒരുപിടി കണക്കുകളാണ് റൊണാൾഡോ ഇന്നലത്തെ ഗോൾവേട്ടയോടെ കുറിച്ചത്.
Cristiano Ronaldo in the Champions League group stage:
— TeamCRonaldo (@TeamCRonaldo) November 24, 2020
🏟 90 games played
⚽ 64 goals scored
👟 24 assists pic.twitter.com/5xIaeGVO4g