ചാമ്പ്യൻസ് ലീഗിൽ വീണ്ടും റെക്കോർഡിട്ടു, അൻസു ഫാറ്റി വിസ്മയിപ്പിക്കൽ തുടരുന്നു !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഫെറെൻക്വേറൊസിനെതിരെ ബാഴ്സയുടെ രണ്ടാമത്തെ ഗോൾ കണ്ടെത്തിയത് പതിനേഴുകാരനായ അൻസു ഫാറ്റിയായിരുന്നു. മത്സരത്തിൽ താരം ഗോളും അസിസ്റ്റും കണ്ടെത്തിയപ്പോൾ ബാഴ്സ വിജയിച്ചു കയറിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു. എന്നാൽ ഇന്നലത്തെ ഗോളോട് കൂടി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് അൻസു ഫാറ്റി. ഇതിന് മുമ്പ് നിരവധി റെക്കോർഡുകൾ ലാലിഗയും ചാമ്പ്യൻസ് ലീഗിലും ദേശീയ ടീമിന് വേണ്ടിയും താരം കുറിച്ചിരുന്നു. ഇതിന് പുറമെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ താരം ആകെ നേടുന്ന രണ്ടാമത്തെ ഗോളാണിത്. പതിനെട്ടു വയസ്സിന് മുമ്പ് ഒരു താരവും ഇതുവരെ ഒന്നിലധികം ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടില്ല. ഈയൊരു നേട്ടമാണ് താരം സ്വന്തം പേരിലാക്കിയത്. പതിനെട്ടു തികയുന്നതിന് മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ താരമാവാൻ ഫാറ്റിക്ക് കഴിഞ്ഞു.
Ansu Fati is the future 🐐
— Goal News (@GoalNews) October 20, 2020
ചാമ്പ്യൻസ് ലീഗിൽ ഇതാദ്യമായല്ല താരം റെക്കോർഡ് ഇടുന്നത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്‌കോറർ എന്ന റെക്കോർഡ് ഫാറ്റിയുടെ പേരിലാണ്. കഴിഞ്ഞ വർഷം ഇന്റർ മിലാനെതിരെ നേടിയ ഗോളാണ് റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചത്. ലാലിഗയിൽ ഗോൾ നേടുന്ന ബാഴ്‌സയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് ഫാറ്റി. മാത്രമല്ല ലാലിഗയിൽ ഇരട്ടഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഫാറ്റിയുടെ പേരിലാണ്. കൂടാതെ സ്പെയിനിന്റെ ദേശീയ ടീമിലും താരം റെക്കോർഡ് കുറിച്ചിട്ടുണ്ട്. ഉക്രൈനെതിരെ ഗോൾനേടിയതോടെയാണ് സ്പെയിൻ ജേഴ്സിയിൽ ഗോൾനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാൻ ഫാറ്റിക്ക് സാധിച്ചത്. 95 വർഷത്തെ റെക്കോർഡാണ് താരം കടപ്പുഴക്കിയത്.കൂടാതെ ബാഴ്സയും ഒരു റെക്കോർഡ് ഇട്ടിരുന്നു. പതിനേഴ് വയസ്സുള്ള രണ്ട് താരങ്ങൾ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ടീമായി മാറാനും ബാഴ്സക്ക് കഴിഞ്ഞു. ഫാറ്റിക്ക് പുറമെ പെഡ്രിയും ഇന്നലെ ഗോൾ കണ്ടെത്തിയിരുന്നു.
1 – Barcelona are the first team ever to have two goalscorers aged 17 or under in a single Champions League match (Ansu Fati and Pedri). Future. pic.twitter.com/FoXmfyNhI0
— OptaJose (@OptaJose) October 20, 2020