ചാമ്പ്യൻസ് ലീഗിൽ രണ്ട് അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കി പെപ് ഗാർഡിയോള.
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബയേണും മാഞ്ചസ്റ്റർ സിറ്റിയും സമനില വഴങ്ങുകയാണ് ചെയ്തത്.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. പക്ഷേ അഗ്രിഗേറ്റിൽ 4-1 ന്റെ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി സെമിയിൽ പ്രവേശിക്കുകയും ചെയ്തു.
ഈ സെമിഫൈനൽ പ്രവേശനത്തോടുകൂടി ഫുട്ബോളിലെ ഒരു അപൂർവ റെക്കോർഡ് ഇപ്പോൾ മാഞ്ചസ്റ്റർ പരിശീലകനായ പെപ് ഗാർഡിയോള സ്വന്തമാക്കിയിട്ടുണ്ട്.അതായത് 10 തവണ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യത്തെ പരിശീലകൻ എന്ന നേട്ടമാണ് പെപ്പിന്റെ പേരിൽ ഉള്ളത്. ബാഴ്സലോണക്കൊപ്പം നാല് തവണയും ബയേണിനൊപ്പം മൂന്ന് തവണയും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്ന് തവണയുമാണ് പെപ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത്.
Pep Guardiola is the quickest manager to win 100 games in Champions League history 💯 pic.twitter.com/TIfqg61xEC
— GOAL (@goal) April 19, 2023
മാത്രമല്ല മറ്റൊരു നേട്ടം കൂടി സിറ്റി പരിശീലകൻ സ്വന്തമാക്കിയിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിൽ ആകെ 158 മത്സരങ്ങളാണ് അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുള്ളത്. അതിൽ 100 മത്സരങ്ങളിലും വിജയിക്കാൻ ഇദ്ദേഹത്തിന്റെ ടീമുകൾക്ക് സാധിച്ചിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 100 മത്സരങ്ങൾ വിജയിക്കുന്ന ആദ്യത്തെ പരിശീലകൻ എന്ന റെക്കോർഡ് പെപ്പിന്റെ പേരിലാണ്. ഈ രണ്ട് റെക്കോർഡുകൾ ആണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിക്ക് ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടില്ല. സെമി ഫൈനലിൽ റയൽ മാഡ്രിഡ് ആണ് സിറ്റിയുടെ എതിരാളികൾ.കഴിഞ്ഞതവണ കിട്ടിയ പുറത്താക്കിയത് ഇതേ റയൽ മാഡ്രിഡ് തന്നെയായിരുന്നു.