ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയേക്കാൾ കിരീട സാധ്യത സിറ്റിക്ക്: വിശദീകരിച്ച് സ്പാനിഷ് ജേണലിസ്റ്റ്!

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാവുകയാണ്. വമ്പൻ ടീമുകളെല്ലാം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം എഫ്സി ബാഴ്സലോണ,യുവന്റസ്,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തിട്ടുണ്ട്. ആരായിരിക്കും ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.

വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും പിഎസ്ജിക്കും ഇത്തവണ വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്.എന്നാൽ സ്പാനിഷ് ജേണലിസ്റ്റായ ജൂലിയോ മാൾഡോണാഡോ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ഡിഫൻസിന്റെ കാര്യത്തിൽ പിഎസ്ജി പിറകിലാണെന്നും അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിക്കാണ് അവരെക്കാൾ കൂടുതൽ കിരീട സാധ്യത എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മൾഡോണാഡോയുടെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” നിലവിൽ ലോകത്ത് പിഎസ്ജിയേക്കാൾ മികച്ച അറ്റാക്കിങ് നിര ഇല്ല എന്ന് തന്നെ പറയാം.മെസ്സിയും നെയ്മറും എംബപ്പേയും മികച്ച താരങ്ങളാണ്.പക്ഷെ ഗാൾട്ടിയർ ഇത് വരെ ഡിഫൻസിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല.മുന്നേറ്റത്തിൽ മാത്രമാണ് ഇപ്പോൾ പിഎസ്ജി മികവ് പുലർത്തുന്നത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ചാമ്പ്യൻസ് ലീഗിലെ കിരീടഫേവറേറ്റുകൾ.ഡിഫൻസിന്റെ കാര്യത്തിൽ ഇമ്പ്രൂവ് ആയാൽ പിഎസ്ജിക്ക് അവരുടെ ഒപ്പം എത്താം ” മൾഡോണാഡോ പറഞ്ഞു.

അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്നും പിഎസ്ജി ആകെ 5 ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്. ഇനി അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി യുവന്റസിനെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *