ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരായി മെസ്സിയും ക്രിസ്റ്റ്യാനോയും, കണക്കുകൾ ഇങ്ങനെ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂടുമാറിയിരുന്നു. എന്നാൽ ഇരുവരുടെയും ചാമ്പ്യൻസ് ലീഗിലെ ഗോളടി മികവിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ക്രിസ്റ്റ്യാനോ 5 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയപ്പോൾ മെസ്സി പിഎസ്ജിക്ക് വേണ്ടി 3 ഗോളുകൾ സ്വന്തമാക്കി.അങ്ങനെ ഇരുതാരങ്ങളും ഇപ്പോൾ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
ഏതായാലും ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടിക എടുത്താലും ഇരുവരുടേയും ആധിപത്യമാണ് കാണാൻ സാധിക്കുക. നമുക്ക് ആ ലിസ്റ്റ് ഒന്ന് പരിശോധിക്കാം.
ഇതാണ് കണക്കുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ചാമ്പ്യൻസ് ലീഗിൽ എത്രത്തോളം മുന്നിലാണ് എന്നുള്ളതിന്റെ ഉദാഹരണങ്ങളാണിവ.