ചാമ്പ്യൻസ് ലീഗിലെ ഈ ആഴ്ച്ചയിലെ ഏറ്റവും മികച്ച താരമാര്? പ്ലയെർ റാങ്കിങ് പുറത്ത്!
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ ആഴ്ചയിലെ മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ ഒട്ടുമിക്ക സൂപ്പർതാരങ്ങളും മിന്നും പ്രകടനം പുറത്തെടുത്തിട്ടുണ്ട്. വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ബാഴ്സലോണ,പിഎസ്ജി എന്നിവരൊക്കെ വിജയം നേടിയപ്പോൾ ചെൽസിക്കും ലിവർപൂളിനും അടി തെറ്റിയിരുന്നു.
അതേസമയം സൂപ്പർതാരങ്ങളായ ഹാലണ്ടും എംബപ്പേയും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് ഗോൾ വേട്ട ആരംഭിച്ചിട്ടുണ്ട്.എന്നാൽ ഇരുവരെയും മറികടന്നുകൊണ്ട് എത്തിയത് ലെവന്റോസ്ക്കിയായിരുന്നു.ഹാട്രിക്കാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്. ഇതിനു പുറമേ റയൽ മാഡ്രിഡ് സൂപ്പർ താരമായ ഈഡൻ ഹസാർഡ് മികച്ച പ്രകടനം പുറത്തെടുത്തത് ആരാധകർക്ക് സന്തോഷം നൽകിയ കാര്യമാണ്.
ഏതായാലും ഈ ആഴ്ചയിലെ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റും പ്ലയെർ റാങ്കിങ്ങും ഇപ്പോൾ യുവേഫ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ഗോളുകൾ നേടിയ ലെവന്റോസ്ക്കി തന്നെയാണ് ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്.77 പോയിന്റാണ് ലെവയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് കിലിയൻ എംബപ്പേ വരുമ്പോൾ മൂന്നാം സ്ഥാനത്ത് നാപ്പോളി താരം സിലിൻസ്ക്കിയാണ് വരുന്നത്. നാലാം സ്ഥാനത്താണ് ഹാലണ്ട് ഇടം നേടിയിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) September 9, 2022
അതേസമയം സൂപ്പർതാരം നെയ്മർ ജൂനിയർ 27ാം സ്ഥാനമാണ് നേടിയിട്ടുള്ളത്. ഒരു അസിസ്റ്റ് കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. സൂപ്പർതാരമായ ലയണൽ മെസ്സി ഈ റാങ്കിങ്ങിൽ നൂറാം സ്ഥാനത്താണ് എത്തിയിട്ടുള്ളത്. എന്തായാലും ആദ്യ 10 സ്ഥാനക്കാരെ താഴെ നൽകുന്നു.
1-ലെവന്റോസ്ക്കി – 77 പോയിന്റ്
2-എംബപ്പേ -60 പോയിന്റ്
3-സിലിൻസ്ക്കി -57 പോയിന്റ്
4-ഹാലണ്ട് -55 പോയിന്റ്
5-റിച്ചാർലീസൺ -51 പോയിന്റ്
6-ലൂയിസ് ഡയസ് -46 പോയിന്റ്
7-ഗ്രിമാൾഡോ -46 പോയിന്റ്
8-മാരിയാൻ ഷെഡ് – 45 പോയിന്റ്
9-ബെർഗ്വിൻ – 43 പോയിന്റ്
10-കാൻസെലോ -43 പോയിന്റ്