ചാമ്പ്യൻസ് ലീഗിലും റഫറിയിങ് വിവാദം, റഫറിയാണ് തങ്ങളെ തോൽപ്പിച്ചതെന്ന് എംറി ചാൻ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ ഇംഗ്ലീഷ് വമ്പൻമാരായ ചെൽസിക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി ബൊറൂസിയയെ പരാജയപ്പെടുത്തിയത്.രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ച ചെൽസി അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയും ബൊറൂസിയ പുറത്താവുകയും ചെയ്തിട്ടുണ്ട്.
മത്സരത്തിൽ സ്റ്റെർലിങ്ങാണ് ആദ്യം ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. പിന്നീട് ലഭിച്ച പെനാൽറ്റി ചെൽസി സൂപ്പർ താരമായ ഹാവർട്സ് പാഴാക്കുകയായിരുന്നു. എന്നാൽ ഒരുപാട് താരങ്ങൾ നേരത്തെ ബോക്സിലേക്ക് പ്രവേശിച്ചു എന്ന് കണ്ടെത്തിയ റഫറി വീണ്ടും പെനാൽറ്റി എടുക്കാൻ അനുവദിക്കുകയും അത് ഹാവർട്സ് ഗോളാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. ഇതോടെ വീണ്ടും പെനാൽറ്റി നൽകിയ റഫറിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.
Emre Can: "It was the referee's fault today. I don't give a shit who ran in before, he hits the post, done, out. He was arrogant the whole game. We played a decent game. We don't have to be ashamed. In the end we undeservedly lost because of the referee." pic.twitter.com/Sv5tzA4Wf3
— ari (@aritrabvb1909) March 7, 2023
മത്സരശേഷം ബൊറൂസിയ സൂപ്പർതാരമായ എംറി ചാൻ റഫറിക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞങ്ങൾ തോൽവി അർഹിച്ചിരുന്നില്ല.റഫറിയാണ് ഞങ്ങളെ തോൽപ്പിച്ചത്.ആ പെനാൽറ്റി വീണ്ടും നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അത് മനസ്സിലാവുന്നില്ല. റഫറി ഇന്ന് വളരെയധികം മോശമായിരുന്നു.ഒരു അഹങ്കാരിയുടെ ഭാഷയിലാണ് അദ്ദേഹം ഇന്ന് ഞങ്ങളോട് സംസാരിച്ചത്. ഒരുപക്ഷേ ആരാധകരെ ഭയന്നു കൊണ്ടായിരിക്കും അദ്ദേഹം ചെൽസിക്ക് അനുകൂലമായി തീരുമാനങ്ങൾ കൈക്കൊണ്ടത് “എംറി ചാൻ പറഞ്ഞു.
ആദ്യ പാദത്തിൽ വിജയിച്ച ബൊറൂസിയ ഇന്നലത്തെ മത്സരത്തിലാണ് കാര്യങ്ങൾ കൈവിട്ടത്. റഫറിയുടെ ഈ തീരുമാനത്തിൽ എല്ലാ ബൊറൂസിയ താരങ്ങളും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.