ചാമ്പ്യൻസ് ലീഗിനോടുള്ള അമിതമായ അഭിനിവേശം നല്ലതല്ല: മുന്നറിയിപ്പുമായി എൻറിക്കെ

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ ഒരു കിടിലൻ മത്സരം ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.

ഇതുവരെ ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ സാധിക്കാത്തവരാണ് പിഎസ്ജി. അതുകൊണ്ടുതന്നെ പിഎസ്ജി ആരാധകർ പലപ്പോഴും താരങ്ങൾക്കെതിരെ തിരിയാറുണ്ട്. ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പ് ഇപ്പോൾ പിഎസ്ജിയുടെ പരിശീലകൻ എല്ലാവർക്കുമായി നൽകി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിനോടുള്ള അമിതമായ അഭിനിവേശം ഒരിക്കലും ഒരു നല്ല കാര്യമല്ല എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ക്ലബ്ബ് എന്തിനോടെങ്കിലും അമിതമായ അഭിനിവേശം കാണിച്ചാൽ,അത് ഒരിക്കലും നല്ല കാര്യമല്ല.തീർച്ചയായും നിങ്ങൾക്ക് ആഗ്രഹമുണ്ടായിരിക്കണം.പക്ഷേ ഒരിക്കലും അമിതമായ അഭിനിവേശം പാടില്ല. അത് ഒരിക്കലും ഗുണകരമാവില്ല. അത് ജീവിതത്തിൽ എല്ലായിടത്തും അങ്ങനെ തന്നെയാണ്.നമ്മൾ നല്ല രീതിയിൽ കളിക്കണം. ആരാധകർക്ക് സന്തോഷം നൽകണം.പക്ഷേ അതിനപ്പുറത്തേക്ക് അമിതമായ ഒരു അഭിനിവേശം പാടില്ല ” ഇതാണ് പിഎസ്ജിയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെയായിരുന്നു സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും നെയ്മർ ജൂനിയർക്കും പിഎസ്ജി ആരാധകരിൽ നിന്നും വേട്ടയാടലുകൾ ഏറ്റുവാങ്ങേണ്ടി വന്നത്. തുടർന്ന് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അവർ ക്ലബ്ബ് വിടുകയായിരുന്നു.ഇത്തവണയും പിഎസ്ജി ആരാധകർ വലിയ പ്രതീക്ഷകളോടുകൂടിയാണ് ചാമ്പ്യൻസ് ലീഗിനെ നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *