ചരിത്രപരമായ വലിയ ക്ലബ്ബുകളോട് പിഎസ്ജിക്ക് അസൂയപ്പെടേണ്ട ഒരാവിശ്യവുമില്ല : മെസ്സി

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ അവർക്ക് സാധിച്ചിട്ടില്ല.ഏറെ കാലമായി ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് പിഎസ്ജിയുള്ളത്.ഈ സീസണിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പോലും പിഎസ്ജി ക്ലബ്ബിലേക്ക് എത്തിച്ചത് അതിന്റെ ഭാഗമാണ്. ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ അഭാവം പലപ്പോഴും പിഎസ്ജിയെ മറ്റു വലിയ ക്ലബ്ബുകളിൽ നിന്നും മാറ്റിനിർത്തപ്പെടാറുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ സൂപ്പർതാരമായ ലയണൽ മെസ്സി തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്.അതായത് പിഎസ്ജി വലിയ ചരിത്രമുള്ള ക്ലബ്ബ് തന്നെയാണെന്നും ചരിത്രപരമായ വലിയ ക്ലബ്ബുകളോട് പിഎസ്ജി അസൂയപ്പെടാൻ യാതൊരുവിധ കാരണങ്ങളുമില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ദിവസങ്ങൾക്ക് മുമ്പ് പിഎസ്ജിയുടെ ഒഫീഷ്യൽ മാഗസിനോട് സംസാരിക്കുകയായിരുന്നു മെസ്സി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജി വളർന്നുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ്. ഒരുപാട് ആഗ്രഹങ്ങളും ഈ ക്ലബ്ബിനുണ്ട്.വളരാനുള്ള ഇടവും അതിനുള്ള ശക്തിയും പിഎസ്ജിക്കുണ്ട്.പിഎസ്ജി ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ്.അവ വികസിക്കുകയും വലുതാകുകയും ചെയ്യുന്നുണ്ട്. ചരിത്രപരമായ വലിയ ക്ലബ്ബുകളോട് പിഎസ്ജിക്ക് അസൂയപ്പെടാനുള്ള യാതൊരുവിധ കാരണങ്ങളുമില്ല ” മെസ്സി പറഞ്ഞു.

ഇത്തവണ ചാമ്പ്യൻസ് ലീഗിൽ കിരീടം പ്രതീക്ഷകളുള്ള ടീമുകളിൽ ഒന്നാണ് പിഎസ്ജി.പ്രീ ക്വാർട്ടറിലെ ആദ്യപാദത്തിൽ ഒരു ഗോളിന് പിഎസ്ജി റയലിനെ പരാജയപ്പെടുത്തിയിരുന്നു.മാർച്ച് ഒമ്പതാം തിയ്യതിയാണ് രണ്ടാം പാദം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *