ഗ്രൂപ്പ് സ്റ്റേജിൽ കാത്തിരിക്കുന്നത് തീപ്പാറും പോരാട്ടങ്ങൾ, ഒരു വിശകലനം !
2020/21 സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി. 32 ടീമുകളെ നാല് വീതം ടീമുകളാക്കി തിരിച്ച് എട്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഒരുപിടി കടുത്ത പോരാട്ടങ്ങൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്.
ഗ്രൂപ്പ് എയിലെ ഏറ്റവും ആവേശകരമായ പോരാട്ടം ബയേൺ മ്യൂണിക്ക് vs അത്ലെറ്റിക്കോ മാഡ്രിഡ് പോരാട്ടമായിരിക്കും. നിലവിലെ ചാമ്പ്യൻമാരാണ് ബയേൺ മ്യൂണിക്ക്. എന്നാൽ സ്പാനിഷ് കരുത്തരായ അത്ലെറ്റിക്കോ മാഡ്രിഡിനെ തള്ളികളയാൻ സാധിക്കില്ല. സാൽസ്ബർഗ്, ലോക്കോമോട്ടിവ് മോസ്കോ എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ള മറ്റു ടീമുകൾ.
ഗ്രൂപ്പ് ബിയിലെ ശക്തമായ പോരാട്ടം റയൽ മാഡ്രിഡ് vs ഇന്റർമിലാൻ മത്സരമായിരിക്കും. ലാലിഗ ചാമ്പ്യൻമാരായ റയലിന് വെല്ലുവിളി ഉയർത്താൻ സിരി എ റണ്ണേഴ്‌സ് അപ്പിന് സാധിക്കുമെന്നുറപ്പാണ്. കൂടാതെ ഷക്തർ ഡോണസ്ക്ക്,മോൺചെൻഗ്ലാഡ്ബാച്ച് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്.
ഗ്രൂപ്പ് സിയിലെ ഏറ്റവും മികച്ച മത്സരം എന്ന് വിലയിരുത്താൻ കഴിയുക പോർട്ടോ vs മാഞ്ചസ്റ്റർ സിറ്റി മത്സരമാണ്. കൂടാതെ ഗ്രൂപ്പിൽ അവശേഷിക്കുന്ന ടീമുകളായ ഒളിമ്പിയാക്കോസ്, മാഴ്സെ എന്നിവരെ എഴുതിതള്ളാൻ സാധിക്കില്ല.
The official result of the #UCLdraw! 🤩
— #UCLdraw (@ChampionsLeague) October 1, 2020
Most exciting group stage match? 🤔 pic.twitter.com/d7ynuEjPq3
താരതമ്യേന ശക്തരുടെ ഗ്രൂപ്പാണ് ഗ്രൂപ്പ് ഡി. പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ, ഇറ്റാലിയൻ കരുത്തരായ അറ്റലാന്റ, ഡച്ച് വമ്പൻമാരായ അയാക്സ് എന്നിവരാണ് ഗ്രൂപ്പിലെ പ്രധാനികൾ. ഇവർ തമ്മിലുള്ള പോരാട്ടങ്ങൾ ആവേശഭരിതമായിരിക്കും.കൂടാതെ മിഡ്ലാന്റ് എന്ന ക്ലബും ഗ്രൂപ്പിൽ ഉണ്ട്.
ഗ്രൂപ്പ് ഇയിൽ സെവിയ്യ vs ചെൽസി മത്സരമാണ് ഏവരും കാത്തിരിക്കുന്നത്. ഇരു ക്ലബുകളെയും കൂടാതെ ക്രസ്നോടർ, റെന്നസ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്.
ഗ്രൂപ്പ് എഫിൽ ലാസിയോ vs ഡോർട്മുണ്ട് മത്സരം കടുത്തതായിരിക്കും. ഇരു ക്ലബുകളെയും കൂടാതെ സെനിത്, ക്ലബ് ബ്രൂഗെ എന്നിവരാണ് ഇതിൽ അവശേഷിക്കുന്നവർ.
ഗ്രൂപ്പ് ജിയിലാണ് ലോകം ഉറ്റുനോക്കുന്ന പോരാട്ടം അരങ്ങേറുന്നത്. യുവന്റസ് vs ബാഴ്സലോണ പോരാട്ടമാണ് ഈ ഗ്രൂപ്പിന്റെ ആകർഷണം. മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ വരുന്നു. കൂടാതെ ഡൈനാമോ കീവ്, ferencvaros എന്നീ ക്ലബുകൾ ഇതിലാണ്.
ഗ്രൂപ്പ് എച്ചിലും വമ്പൻ പോരാട്ടമാണ് നമ്മെ കാത്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ പിഎസ്ജിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് എതിരാളികൾ. കൂടാതെ ലീപ്സിഗ്, ഇസ്താംബൂൾ എന്നിവർ ഈ ഗ്രൂപ്പിൽ ഉണ്ട്.