ഗോൾ നേടിയതിന് പിന്നാലെ പെനാൽറ്റി പാഴാക്കി മെസ്സി, ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയും ചാമ്പ്യൻസ് ലീഗിൽ നിന്ന് നടന്നകന്നു. ഇന്നലെ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ സമനില വഴങ്ങിയതോടെയാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്. 1-1 എന്ന സ്കോറിലാണ് ഇന്നലത്തെ മത്സരം അവസാനിച്ചത്. ആദ്യപാദത്തിൽ 4-1 ന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതിനാലാണ് ബാഴ്സക്ക് പുറത്താവേണ്ടി വന്നത്. ആകെ സ്കോർ 5-2 ലാണ് മത്സരം അവസാനിച്ചത്.പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ നാലോ അതിലധികമോ ഗോളുകൾ നേടി വിജയിച്ചാൽ മാത്രമേ ബാഴ്സക്ക് സാധ്യതകൾ ഉണ്ടായിരുന്നുവോള്ളൂ.
Qualifiés pour les quarts de finale de la @ChampionsLeague ! ✅🏆#UCL | #PSGFCB pic.twitter.com/MD0JS2kRhu
— Paris Saint-Germain (@PSG_inside) March 10, 2021
ഇന്നലത്തെ മത്സരത്തിൽ ആദ്യം ലീഡ് നേടിയത് പിഎസ്ജിയാണ്.31-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കിലിയൻ എംബാപ്പെ ലക്ഷ്യം കാണുകയായിരുന്നു.എന്നാൽ 37-ആം മിനിറ്റിൽ ഒരു തകർപ്പൻ ലോങ്ങ് റേഞ്ചറിലൂടെ മെസ്സി ഈ ഗോൾ മടക്കി.അതിന് പിന്നാലെ ബാഴ്സക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ ഇത് ലക്ഷ്യം കാണാൻ മെസ്സിക്ക് സാധിച്ചില്ല. താരത്തിന്റെ പെനാൽറ്റി കെയ്ലർ നവാസ് നിഷ്പ്രഭമാക്കുകയായിരുന്നു. പിന്നീട് ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. ബാഴ്സ പല മുന്നേറ്റങ്ങളും ചെന്നവസാനിച്ചത് കെയ്ലർ നവാസിന്റെ കൈകളിലായിരുന്നു. ഏതായാലും മത്സരം അവസാനിച്ചപ്പോൾ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവാനായിരുന്നു മെസ്സിപ്പടയുടെ വിധി.
Messi: I’ll do it myself pic.twitter.com/R9EbUB8AzZ
— FUT Stephen A (@FutStephenA) March 11, 2021