ഗോളില്ലാതെ നെയ്മറും എംബാപ്പെയും, ഗോൾകണ്ടെത്താനാവിശ്യപ്പെട്ട് ടുഷേൽ !
ഈ ചാമ്പ്യൻസ് ലീഗിൽ മോശം പ്രകടനമാണ് പിഎസ്ജിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനോടും ലീപ്സിഗിനോടും അവർ തോൽവി അറിഞ്ഞിരുന്നു. ഇന്ന് രാത്രി ഒരു തവണ കൂടി ആർബി ലീപ്സിഗിനെ നേരിടാനൊരുങ്ങുകയാണ് പിഎസ്ജി. മത്സരത്തിന് മുന്നോടിയായി സൂപ്പർ താരങ്ങളായ നെയ്മർക്കും എംബാപ്പെക്കും ഗോളുകൾ നേടാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പരിശീലകൻ ടുഷേൽ. ഈ സീസണിൽ നെയ്മർ ആകെ ഏഴ് മത്സരങ്ങളാണ് കളിച്ചത്. അതിൽ രണ്ടു ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. എന്നാൽ എംബാപ്പെയാവട്ടെ ചാമ്പ്യൻസ് ലീഗിൽ ഗോൾക്ഷാമം നേരിടുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് എംബാപ്പെ അവസാനമായി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയത്. അതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ നേടാൻ എംബാപ്പെക്ക് സാധിച്ചിരുന്നില്ല.
Kylian Mbappé is still without a Champions League goal in 2020 and PSG boss Thomas Tuchel is calling on the young star to step up.https://t.co/5jhJC3WWJS
— AS English (@English_AS) November 23, 2020
” നെയ്മറെ ഞങ്ങൾക്ക് ആവിശ്യമുണ്ട്. അദ്ദേഹം പൂർണ്ണഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും നാളെ സ്റ്റാർട്ട് ചെയ്യും. നെയ്മറോ എംബാപ്പെയോ സ്കോർ ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും അത് ഞങ്ങളെ ബാധിക്കും. അവർ ഇരുവരും സ്കോർ ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കിലിയൻ എംബാപ്പെയുടെ ഗോളുകൾ ഞങ്ങൾക്ക് ആവിശ്യമാണ്. അത് നേടാൻ വേണ്ടി അദ്ദേഹം പരമാവധി പരിശ്രമിക്കുമെന്നറിയാം. നെയ്മറും എംബാപ്പെയും തിളങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ ” ടുഷേൽ പറഞ്ഞു.
— Paris Saint-Germain (@PSG_English) November 23, 2020
The preparation for #PSGRBL continues!
#ICICESTPARIS pic.twitter.com/Hn6PL02c9d