ഗോളടിച്ച് കൂട്ടി നാൽവർ സംഘം,
യൂറോപ്പിനെ ഇളക്കി മറിക്കുന്നു!
ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പ്രകടനം നടത്തുന്ന നാല് താരങ്ങളുണ്ട്.പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,നെയ്മർ ജൂനിയർ, മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിംഗ് ഹാലണ്ട്, ബാഴ്സ സൂപ്പർ താരം ലെവന്റോസ്ക്കി എന്നിവരാണ് ഗോളടിച്ച് തിമിർക്കുന്നത്. ഈ നാൽവർ സംഘം യൂറോപ്പിലെ ടോപ് ഫൈവ് ലീഗിനെ ഇളക്കിമറിക്കുകയാണ്.
ഈ നാല് താരങ്ങളാണ് ഇപ്പോൾ എല്ലാ കോമ്പറ്റീഷനിലുമായി പത്തോ അതിലധികമോ ഗോളുകൾ നേടിയ താരങ്ങൾ.കേവലം 7 മത്സരങ്ങളിൽ നിന്നാണ് ഹാലന്റ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.ലെവയും എംബപ്പേയും 8 മത്സരങ്ങൾ എടുത്തപ്പോൾ നെയ്മർ 9 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ നേടിയിട്ടുള്ളത്.
Four players from Europe's top five leagues have scored 10+ goals across all competitions this season:
— Squawka (@Squawka) September 17, 2022
◎ 7 games – Haaland
◉ 8 games – Lewandowski
◎ 8 games – Mbappé
◎ 9 games – Neymar
None of them even needed 10 matches. 🤜 🤛 pic.twitter.com/N2RqBb6AKY
നിലവിൽ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം നെയ്മർ ജൂനിയറാണ്. 8 ഗോളുകളാണ് നെയ്മർ നേടിയിട്ടുള്ളത്. 7 ഗോളുകൾ നേടിയിട്ടുള്ള കിലിയൻ എംബപ്പേ തൊട്ട് പിറകിലുണ്ട്. അതേസമയം ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം ലെവന്റോസ്ക്കിയാണ്.എട്ട് ഗോളുകളാണ് താരത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം.
പ്രീമിയർ ലീഗിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഹാലന്റ് ബഹുദൂരം മുന്നിലാണ്. 11 ഗോളുകളാണ് ഹാലന്റ് നേടിയിട്ടുള്ളത്.ചുരുക്കത്തിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടം ഇപ്പോൾ തന്നെ സജീവമായി കഴിഞ്ഞു.ഹാലന്റ് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. ഈ താരങ്ങളുടെയൊക്കെ മിന്നുന്ന ഫോം ഇപ്പോൾ അവരവരുടെ ടീമിന് വളരെ വലിയ രൂപത്തിൽ ഗുണം ചെയ്യുന്നുണ്ട്.