ക്രിസ്റ്റ്യാനോ, മെസ്സി, ലെവന്റോസ്‌ക്കി : ചാമ്പ്യൻസ് ലീഗിലെ ഗോൾ റേഷ്യോയിൽ മുമ്പിൽ ആര്?
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം, അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കഴിഞ്ഞ യങ് ബോയ്സിനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതോട് കൂടി 135 ചാമ്പ്യൻസ് ലീഗ് ഗോളുകൾ പൂർത്തിയാക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു.177 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.അതേസമയം 150 മത്സരങ്ങളിൽ നിന്ന് 120 ഗോളുകൾ നേടിയ മെസ്സി തൊട്ട് പിറകിലുണ്ട്.കൂടാതെ 97 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടിയ റോബർട്ട് ലെവന്റോസ്‌ക്കിയും ചാമ്പ്യൻസ് ലീഗിൽ സജീവമാണ്.
എന്നാൽ ചാമ്പ്യൻസ് ലീഗിലെ ഗോൾ റേഷ്യോയുടെ കാര്യത്തിൽ മുന്നിലുള്ളത് ഇതിഹാസ താരമായ ഗെർഡ് മുള്ളറാണ്.35 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടിയ ഇദ്ദേഹത്തിന്റെ ഗോൾ റേഷ്യോ 0.97 ആണ്.അതേസമയം റേഷ്യോയുടെ കാര്യത്തിൽ മെസ്സി അഞ്ചാമതും ക്രിസ്റ്റ്യാനോ ഏഴാമതും ലെവന്റോസ്‌ക്കി എട്ടാമതുമാണ്. നമുക്ക് ഗോൾ റേഷ്യോയുടെ കണക്കുകൾ ഒന്ന് പരിശോധിക്കാം.
ഏതായാലും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിലും മെസ്സി, ക്രിസ്റ്റ്യാനോ, ലെവന്റോസ്‌ക്കി എന്നിവർ ഗോളടിച്ചു കൂട്ടാനുള്ള ഒരുക്കത്തിൽ തന്നെയാണ്.