ക്രിസ്റ്റ്യാനോ മറഡോണയെപ്പോലെ, സിദാൻ, പെപ് എന്നിവരെപ്പോലെയാവാൻ പിർലോക്ക്‌ കഴിയും :ഡൈനാമോ കീവ് പരിശീലകൻ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറഡോണയെ പോലെയാണെന്നും യുവന്റസിന്റെ പുതിയ പരിശീലകൻ പിർലോ സിദാനെ പോലെയും പെപ് ഗ്വാർഡിയോളയെ പോലെയും ഒരു മികച്ച പരിശീലകനാവാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ട് നിലവിലെ ഡൈനാമോ കീവ് പരിശീലകൻ ലുചെസ്ക്കു. കഴിഞ്ഞ ദിവസം ട്യൂട്ടോസ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാൻ പോവുന്നത് എപ്പോഴും ഭയപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹത്തെ തടയാൻ കഴിയുന്ന പോലെ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. അത്പോലെ തന്നെ പിർലോ പരിശീലകനായതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അതിൽ അത്ഭുതമില്ലെന്നും അത് ഞാൻ പ്രതീക്ഷിച്ചതുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മുമ്പ് പിർലോയെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ പിർലോ പരിശീലിപ്പിക്കുന്ന ടീമിനെ ഇപ്പോൾ ഇദ്ദേഹത്തിന്റെ ടീം നേരിടാൻ ഒരുങ്ങുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ജിയിൽ നടക്കുന്ന മത്സരത്തിലാണ് യുവന്റസ് ഡൈനാമോ കീവിനെ നേരിടുന്നത്.

” ക്രിസ്റ്റ്യാനോ മറഡോണയെ പോലെയാണ്. അദ്ദേഹം എവിടെ കളിക്കുന്നുവോ അവിടെയെല്ലാം തന്റെ അടയാളം രേഖപ്പെടുത്തിയിട്ടാണ് അദ്ദേഹം കളം വിടുക. ക്രിസ്റ്റ്യാനോയെ നേരിടുന്നത് എപ്പോഴും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്തെന്നാൽ അദ്ദേഹം ഗോളടിച്ചു കൂട്ടാൻ ഇഷ്ടപ്പെടുന്നു. ഒരു ടീം എന്ന നിലയിൽ അദ്ദേഹത്തെ തടയാൻ ഞങ്ങൾ ശ്രമിക്കും. പക്ഷെ അപ്പോഴും ദിബാല, മൊറാറ്റ, കുലുസെവ്‌സ്കി, ചിയെസ എന്നിവർ ഞങ്ങൾക്ക്‌ ഭീഷണിയാവും. എനിക്കറിയാമായിരുന്നു പിർലോ ഒരു പരിശീലകൻ ആവുമെന്ന്. അദ്ദേഹം യുവന്റസിന്റെ പരിശീലകനായത് എന്നെ അത്ഭുതപ്പെടുത്തിയില്ല. ഒരു ബുദ്ധിമുട്ടേറിയ ജോലിയാണത്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. സിദാനെ പോലെയും പെപ്പിനെ പോലെയും അദ്ദേഹം ഒരു മികച്ച പരിശീലകനാവും ” ലുചെസ്ക്കു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *