ക്രിസ്റ്റ്യാനോയുടെ റെക്കോർഡിനരികിൽ മെസ്സി, മെസ്സിയെ മറികടന്ന് എംബാപ്പെ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ പിഎസ്ജിയോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ബാഴ്സയുടെ ഗോൾ മെസ്സിയായിരുന്നു നേടിയത്. പിഎസ്ജിയുടെ ഗോൾ പിറന്നത് കിലിയൻ എംബാപ്പെയുടെ ബൂട്ടിൽ നിന്നായിരുന്നു. ഒരു ഗോൾ കൂടി മെസ്സിക്ക് നേടാൻ അവസരമുണ്ടായിരുന്നുവെങ്കിലും ലഭിച്ച പെനാൽറ്റി താരം പാഴാക്കുകയായിരുന്നു.ഏതായാലും ഇന്നലെ മെസ്സി നേടിയ ഗോൾ ഒരു തകർപ്പൻ ലോങ്ങ് റേഞ്ചറിലൂടെയായിരുന്നു. ഈ ഗോളോട് കൂടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനരികിൽ എത്തിയിരിക്കുകയാണ് മെസ്സി.
19 – Lionel Messi has scored 19 goals from outside the box in the UEFA Champions League – since his debut in the competition back in December 2004, only Cristiano Ronaldo has scored more from range in the competition (20). Thunderbolt. pic.twitter.com/bBqt7vCCMx
— OptaJoe (@OptaJoe) March 10, 2021
2004-ന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിൽ ബോക്സിന് വെളിയിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിലേക്കാണ് മെസ്സി നടന്നടുക്കുന്നത്.19 ഗോളുകളാണ് മെസ്സി ബോക്സിന് വെളിയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. അതേസമയം 20 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ റെക്കോർഡിന്റെ ഉടമ.രണ്ട് ലോങ്ങ് റേഞ്ച് ഗോളുകൾ കൂടി നേടിയാൽ മെസ്സിക്ക് റൊണാൾഡോയെ മറികടക്കാൻ സാധിക്കും.
22y 80d – Aged 22 years and 80 days, Kylian Mbappé has become the youngest player in UEFA Champions League history to reach 25 goals in the competition, taking the mantle from Lionel Messi (22y 286d). Idolise. pic.twitter.com/bPetOpNyri
— OptaJoe (@OptaJoe) March 10, 2021
അതേസമയം ലയണൽ മറ്റൊരു റെക്കോർഡ് തകർത്തിരിക്കുകയാണ് സൂപ്പർ താരം കിലിയൻ എംബാപ്പെ.ചാമ്പ്യൻസ് ലീഗിൽ 25 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ആണ് എംബാപ്പെ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 22 വർഷവും 80 ദിവസവുമാണ് 25 യുസിഎൽ ഗോളുകൾ നേടുമ്പോൾ എംബാപ്പെയുടെ പ്രായം. അതേസമയം രണ്ടാം സ്ഥാനത്തുള്ളത് മെസ്സിയാണ്.22 വർഷവും 286 ദിവസവുമായിരുന്നു മെസ്സി 25 ഗോളുകൾ നേടിയപ്പോൾ ഉള്ള പ്രായം.മൂന്നാമത് റൗൾ, നാലാമത് കരിം ബെൻസിമ,അഞ്ചാമത് തിയറി ഹെൻറി എന്നിവരാണ് ഉള്ളത്.