ക്രിസ്റ്റ്യാനോയുടെ മനഃശക്തി തനിക്കെന്നും പ്രചോദനമെന്ന് വിരാട് കോഹ്ലി

വർത്തമാനക്രിക്കറ്റ്‌ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലി. ഫുട്‍ബോളിൽ താനൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻ ആണെന്ന് കോഹ്ലി മുൻപ് വെളിപ്പെടുത്തിയതാണ്. അത് വീണ്ടും ഊട്ടിയുറപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിരാട് കോഹ്ലി. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രിയുമായി ഇൻസ്റ്റാഗ്രാം ലൈവിൽ നടത്തിയ അഭിമുഖത്തിനിടെയാണ് ഇരുവരും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് സംസാരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനഃശക്തി അത്ഭുതപ്പെടുത്തുന്നതാണെന്നും എനിക്ക് ഒരു പ്രചോദനം നൽകിയതാണെന്നും കോഹ്ലി പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ മനക്കരുത്തിന് ഉദാഹരണമായി ചാമ്പ്യൻസ് ലീഗിലെ അത്ലറ്റികോ മാഡ്രിഡിനെതിരായ ഹാട്രിക് പ്രകടനവും വിരാട് കോഹ്ലി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ നെയ്മർ ഫാൻ കുൽദീപ് യാദവാണെന്നും എപ്പോഴും നെയ്മറുടെ മത്സരങ്ങൾ കാണുന്ന കുൽദീപെന്നും കോഹ്ലി വെളിപ്പെടുത്തി.

” എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ അത്ലറ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒരുപാട് മികച്ച അത്ലറ്റുകൾ ഇവിടെയുണ്ട്. പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനഃശക്തിയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത്. ഉദാഹരണമായി ചാമ്പ്യൻസ് ലീഗിലെ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരം എടുത്തു പരിശോധിച്ച് നോക്കൂ. ആദ്യപാദത്തിൽ രണ്ട് ഗോളിന് യുവന്റസ് തോറ്റു. രണ്ടാം പാദം സ്വന്തം മൈതാനത്ത് നടക്കുന്നതിന്റെ രണ്ട് ദിവസങ്ങൾക്ക് മുൻപ് ക്രിസ്റ്റ്യാനോ തന്റെ ചില സുഹൃത്തുക്കളെ കളി കാണാൻ ക്ഷണിച്ചെന്നും അതൊരു പ്രത്യേകരാത്രിയായിരിക്കും എന്ന് പറയുകയും ചെയ്തുവത്രേ. ആ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഹാട്രിക് നേടുകയും യുവന്റസ് ജയം നേടുകയും ചെയ്തു. ക്രിസ്റ്റ്യാനോയുടെ ആ ഒരു മെന്റാലിറ്റി എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്ത് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ ഇത്തരത്തിലുള്ള മനഃശക്തിയൊള്ളൂ. എനിക്ക് എപ്പോഴും പ്രചോദനമാവുന്നതാണ് ഈ ക്രിസ്റ്റ്യാനോയുടെ ഈ മനഃശക്തി ” ഇൻസ്റ്റഗ്രാം അഭിമുഖത്തിൽ കോഹ്ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *