ക്രിസ്റ്റ്യാനോയും മെസ്സിയും, ഗോൾവേട്ട തുടർന്ന് ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ക്ലബ്‌ വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്ന അപൂർവ കാഴ്ച്ചക്കായിരുന്നു ഈയൊരു ട്രാൻസ്ഫർ ജാലകം സാക്ഷ്യം വഹിച്ചിരുന്നത്. ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ തിരിച്ചെത്തിയപ്പോൾ പിഎസ്ജിയിൽ എത്തി. എന്നാൽ ഇരുവർക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് വിളിച്ചോതുന്ന പ്രകടനങ്ങൾക്കാണ് ഫുട്ബോൾ ലോകം ഇപ്പോൾ സാക്ഷിയാവുന്നത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണ് എന്ന് അടിവരയിടുകയാണ് ഇരുവരും.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തങ്ങളുടെ ടീമിന്റെ രണ്ടാം ഗോൾ നേടാൻ ഇരുവർക്കും സാധിച്ചു. സിറ്റിക്കെതിരെ ഒരു മനോഹരമായ മുന്നേറ്റത്തിലൂടെയാണ് മെസ്സി തന്റെ ആദ്യ പിഎസ്ജി ഗോൾ പൂർത്തിയാക്കിയതെങ്കിൽ ഓൾഡ് ട്രാഫോഡിൽ അവസാന നിമിഷം വിയ്യാറയലിനെതിരെ ഗോൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ ടീമിന്റെ രക്ഷകനാവുകയായിരുന്നു.

ഇതോട് കൂടി 178 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 136 ഗോളുകൾ ക്രിസ്റ്റ്യാനോ പൂർത്തിയാക്കിയപ്പോൾ 151 മത്സരങ്ങളിൽ നിന്ന് 121 ഗോളുകളാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. ക്ലബുകൾ മാറിയാലും ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണ് എന്നാണ് കഴിഞ്ഞ മാച്ച് വീക്കിൽ ഇരുവരും ഒരിക്കൽ കൂടി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *