ക്രിസ്റ്റ്യാനോയടങ്ങുന്ന താരനിര തയ്യാർ, ക്യാമ്പ് നൗവിൽ ബാഴ്സയെ നേരിടാനുള്ള യുവന്റസ് സ്‌ക്വാഡ് പുറത്ത് !
ഫുട്ബോൾ ലോകം ആവേശത്തോടെ നോക്കികൊണ്ടിരിക്കുന്ന പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രൂപ്പിലെ അവസാനപോരാട്ടത്തിയ യുവന്റസും ബാഴ്സയും ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഒരിടവേളക്ക് ശേഷം മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ വരുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. നാളെ രാത്രി ഇന്ത്യൻ സമയം 1:30-നാണ് യുവന്റസും ബാഴ്സയും തമ്മിൽ ക്യാമ്പ് നൗവിൽ വെച്ച് ശക്തി പരീക്ഷിക്കുന്നത്. മത്സരത്തിനുള്ള സ്‌ക്വാഡ് യുവന്റസ് പരിശീലകൻ പിർലോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് അംഗ സ്‌ക്വാഡ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങുന്ന താരനിര എല്ലാവരും തന്നെ സ്‌ക്വാഡിലുണ്ട്.ദിബാല, മൊറാറ്റ, റൊണാൾഡോ ത്രയമായിരിക്കും യുവന്റസിന്റെ ആക്രമണങ്ങളെ നയിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. യുവന്റസ് സ്‌ക്വാഡ് താഴെ നൽകുന്നു.
𝘿𝙄 𝘾𝙊𝙍𝙎𝘼 🏃♂️
— JuventusFC (@juventusfc) December 7, 2020
𝘾𝙊𝙉 𝙇𝘼 𝙋𝘼𝙇𝙇𝘼 ⚽️#BarçaJuve, la rifinitura
GALLERY 📸 https://t.co/eMXNEzdqHk pic.twitter.com/PLnXvU1zQD
ഗോൾകീപ്പർമാർ –
സെസ്നി
പിൻസ്ഗ്ലിയോ
ബുഫൺ
ഡിഫൻഡർമാർ –
ഡിലൈറ്റ്
അലക്സ് സാൻഡ്രോ
ഡാനിലോ
ക്വഡ്രാഡോ
ബൊനൂച്ചി
ഡ്രാഗുസിൻ
ഫ്രബോട്ട
മിഡ്‌ഫീൽഡർമാർ –
ആർതർ
റാംസി
മക്കെന്നി
ചിയേസ
റാബിയോട്ട്
ബെന്റാൻക്കർ
ബെർണാഡ്ഷി
പോർട്ടനോവ
കുലുസെവ്സ്ക്കി
ഫോർവേഡുമാർ –
റൊണാൾഡോ
മൊറാറ്റ
ദിബാല
ഡാ ഗ്രാക
Ecco i convocati bianconeri per #BarçaJuve!#JuveUCL ⚫️⚪️ pic.twitter.com/B58HEf5SpP
— JuventusFC (@juventusfc) December 7, 2020