ക്യാമ്പ് നൗവിൽ തീപാറി,ഒടുവിൽ കൈകൊടുത്ത് പിരിഞ്ഞ് ബാഴ്സയും യുണൈറ്റഡും!
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന റൗണ്ട് 32ലെ ആദ്യപാദ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും എഫ്സി ബാഴ്സലോണയും തമ്മിൽ സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളുകൾ വീതം നേടി കൊണ്ടാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിട്ടുള്ളത്.മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ നാലു ഗോളുകളും പിറന്നത് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഇനി രണ്ടാം പാദ മത്സരത്തിലാണ് വിധി നിർണയിക്കപ്പെടുക.
ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. എന്നാൽ ബാഴ്സയുടെ സൂപ്പർതാരമായ പെഡ്രി പരിക്കേറ്റ് പുറത്തുപോയത് അവർക്ക് തിരിച്ചടിയായി. മത്സരത്തിന്റെ 50ആം മിനിട്ടിലാണ് റാഫീഞ്ഞയുടെ അസിസ്റ്റിൽ നിന്നും അലോൺസോ ബാഴ്സക്ക് വേണ്ടി ലീഡ് നേടിക്കൊടുത്തത്. എന്നാൽ രണ്ട് മിനിട്ടിനകം റാഷ്ഫോർഡ് തിരിച്ചടിച്ചു.ഫ്രഡ് ആയിരുന്നു ഇതിന് അസിസ്റ്റ് നൽകിയത്.
A CLASSIC AT THE CAMP NOU! 🍿
— ESPN FC (@ESPNFC) February 16, 2023
Manchester United and Barcelona have everything to play for next week 👀 pic.twitter.com/JKlrqrpVqY
59ആം മിനുട്ടിൽ യുണൈറ്റഡ് മുന്നിലെത്തി ജൂലസ് കൂണ്ടെയുടെ സെൽഫ് ഗോളായിരുന്നു യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്.പക്ഷേ ബാഴ്സ തിരിച്ചടിക്കുകയായിരുന്നു.കൂണ്ടെയുടെ അസിസ്റ്റിൽ നിന്നായിരുന്നു റാഫീഞ്ഞയുടെ ഗോൾ പിറന്നത്.ഇതോടെ ഈ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു.
ഇനി ഓൾഡ് ട്രഫോഡിൽ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുക. ഫെബ്രുവരി 23 ആം തീയതിയാണ് ഈ മത്സരം അരങ്ങേറുക.