കൊറോണ: ചാമ്പ്യൻസ് ലീഗിൽ താരങ്ങൾ കൈ കൊടുക്കില്ല!
ലോകമെങ്ങും കൊറോണ ഭീതിയിൽ തുടരുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകളുമായി യുവേഫ. യുവേഫയുടെ കീഴിൽ നടക്കുന്ന മത്സരങ്ങളിൽ താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യേണ്ടതില്ല എന്നാണ് അധികൃതരുടെ തീരുമാനം. മത്സരത്തിന് മുൻപ് ഇരുടീമുകളിലെ താരങ്ങളും റഫറിയും തമ്മിലുമൊക്കെ കൈകൊടുക്കാറുണ്ട്. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ ഇത് വേണ്ട എന്നാണ് യുവേഫ അറിയിച്ചിരിക്കുന്നത്. ഒരു നിർദേശമുണ്ടാവുന്നത് വരെ ഇത് നിർത്തിവെക്കാനാണ് യുവേഫ അറിയിച്ചിട്ടുള്ളത്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദ്ദേശമുള്ളത് കൊണ്ടാണ് യുവേഫ അധികൃതർ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. ഇതിനാൽ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലോ യുവേഫ യൂറോപ്പ ലീഗ് മത്സരങ്ങളിലോ താരങ്ങൾ പരസ്പരം കൈക്കൊടുത്തേക്കില്ല. നാളെ നടക്കുന്ന മത്സരങ്ങൾ മുതൽ ഇത് നടപ്പിലാക്കിയേക്കും.