കളി തോറ്റതിന് ശേഷം പൊട്ടിച്ചിരിച്ച് ഹസാർഡ്, റയൽ ആരാധകർ കലിപ്പിൽ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ചെൽസി പരാജയപ്പെടുത്തിയത്. ഇതോടെ ഇരുഭാഗങ്ങളിലുമായി 3-1ന്റെ മികച്ച വിജയം നേടി കൊണ്ട് ചെൽസി ഫൈനലിലേക്ക് പ്രവേശിച്ചു. റയലാവട്ടെ ഫൈനൽ കാണാതെ പുറത്താക്കുകയും ചെയ്തു. മത്സരത്തിൽ സൂപ്പർതാരം ഈഡൻ ഹസാർഡ് കളിച്ചിരുന്നുവെങ്കിലും താരത്തിന് ഒട്ടും തിളങ്ങാനായില്ല. തന്റെ മുൻ ക്ലബ്ബിനെതിരെ മോശം പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. മാത്രമല്ല മത്സര ശേഷമുള്ള താരത്തിന്റെ ചില പ്രവർത്തികൾ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു.

മത്സരശേഷം തന്റെ മുൻ സഹതാരങ്ങളായ ചെൽസി താരങ്ങളുമായി സംസാരിക്കാൻ ഈഡൻ ഹസാർഡ് സമയം കണ്ടെത്തിയിരുന്നു. ഈ സമയത്ത് പലപ്പോഴും ഹസാർഡ് സന്തോഷവാനായി കാണപ്പെടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. താരം റയലിന്റെ തോൽവി മറന്നുകൊണ്ട് പൊട്ടിച്ചിരിക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ഈ മനോഭാവത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് റയൽ ആരാധകർ ഉയർത്തുന്നത്. ഹസാർഡിന് ടീമിനോട് ഒട്ടും ആത്മാർത്ഥത ഇല്ല എന്നതാണ് ഈ പ്രവർത്തിയിലൂടെ തെളിയുന്നത് എന്നാണ് ആരാധകരുടെ ആരോപണം. വമ്പൻ തുക നൽകിക്കൊണ്ട് സൈൻ ചെയ്ത സൂപ്പർ താരത്തിൽ നിന്നും ഇതുവരെ പ്രതീക്ഷക്കൊത്തുള്ള പ്രകടനം ലഭിക്കാത്തതിൽ ആരാധകർ കടുത്ത നിരാശയിലാണ്. ഈ അടുത്ത കാലത്തെ റയലിന്റെ ഏറ്റവും മോശം സൈനിങ് ആയാണ് ആരാധകർ ഹസാർഡിനെ വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *