കളം നിറഞ്ഞ് മിന്നിത്തിളങ്ങി നെയ്മർ, പ്ലയെർ റേറ്റിംഗ് അറിയാം !

ഫുട്ബോൾ ആരാധകരെ അമ്പരിപ്പിക്കുന്ന രൂപത്തിലുള്ള തിരിച്ചു വരവായിരുന്നു ഇന്നലെ അറ്റലാന്റക്കെതിരെ പിഎസ്ജി പുറത്തെടുത്തത്. തൊണ്ണൂറാം മിനിറ്റ് വരെ ഒരു ഗോളിന് പിറകിൽ നിന്ന ഒരു ടീം തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ ഒരു ഗോളിന്റെ ലീഡിൽ സെമി ഫൈനൽ ഉറപ്പിച്ചിരിക്കുന്നു. ഇന്നലത്തെ മത്സരത്തിലെ പിഎസ്ജിയുടെ വിജയത്തിൽ പ്രധാനപങ്കുവഹിച്ചത് നെയ്മർ ആണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. അത്രമേൽ നിർണായകവും മനോഹരവുമായിരുന്നു താരത്തിന്റെ പ്രകടനം.

രണ്ട് വലിയ ഗോളവസരങ്ങൾ പാഴാക്കിയെങ്കിലും താരം അറ്റലാന്റക്ക് സൃഷ്ടിച്ച വെല്ലുവിളി ചെറുതൊന്നുമല്ല. മൂന്നും നാലും താരങ്ങളെ നിഷ്പ്രയാസം കബളിപ്പിച്ച് മുന്നേറിയ നെയ്മറെ പിടിച്ചു കെട്ടാൻ അറ്റലാന്റ നന്നേ വിയർത്തിരുന്നു. എന്നാൽ എംബാപ്പെയും ചോപെ മോട്ടിങ്ങും കൂടെ വന്നപ്പോൾ അറ്റലാന്റയുടെ കയ്യിൽ നിന്ന് കാര്യങ്ങൾ വഴുതിപോവുകയായിരുന്നു. സമനിലഗോളിന് വഴിയൊരുക്കിയതും നെയ്മർ ആയിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരവും മാൻ ഓഫ് ദി മാച്ചും നെയ്മർ തന്നെയാണ്. ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം 9.5 ആണ് നെയ്മറുടെ റേറ്റിംഗ്. പിഎസ്ജിക്ക് 6.94 റേറ്റിംഗ് ലഭിച്ചപ്പോൾ അറ്റലാന്റക്ക് 6.36 ലഭിച്ചു. പിഎസ്ജി താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

പിഎസ്ജി : 6.94
നെയ്മർ : 9.5
സറാബിയ : 6.0
ഇകാർഡി : 6.4
ഗയെ : 6.3
മാർക്കിഞ്ഞോസ് : 8.1
ഹെരേര : 6.4
ബെർനാട്ട് : 7.4
കിപ്പെമ്പേ : 7.0
സിൽവ : 7.3
കെഹ്റർ : 6.4
നവാസ് : 6.7
റിക്കോ : 6.2 -സബ്
ഡ്രാക്സ്ലർ : 6.5 -സബ്
എംബാപ്പെ : 7.1 -സബ്
മോട്ടിങ് : 7.4 -സബ്

Leave a Reply

Your email address will not be published. Required fields are marked *