ഒന്നാമൻ മെസ്സി തന്നെ, ഈ സീസണിലെ ഏറ്റവും മികച്ച പത്ത് ഗോളുകൾ തിരഞ്ഞെടുത്ത് യുവേഫ !

ഈ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച പത്ത് ഗോളുകൾ യുവേഫ തിരഞ്ഞെടുത്തു. യുവേഫയുടെ ടെക്ക്നിക്കൽ ഒബ്സർവേഴ്സ് ആണ് ഏറ്റവും മികച്ച പത്ത് ചാമ്പ്യൻസ് ലീഗ് ഗോളുകൾ തിരഞ്ഞെടുത്തത്. ഇതിന് മുമ്പ് ഗോൾ ഓഫ് ദി ടൂർണമെന്റ് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾതെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിയോണിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ തകർപ്പൻ ഗോളായിരുന്നു ഗോൾ ഓഫ് ദി ടൂർണമെന്റ്. അതിന് പുറമെയാണ് ഈ സീസണിലെ മികച്ച പത്ത് ഗോളുകൾ യുവേഫ തിരഞ്ഞെടുത്തത്. ഇതിൽ ഒന്നാം സ്ഥാനം സൂപ്പർ താരം ലയണൽ മെസ്സി നേടിയ ഗോളിനാണ്. നാപോളിക്കെതിരെ നടന്ന രണ്ടാം പാദത്തിൽ ക്യാമ്പ് നൗവിൽ വെച്ച് മെസ്സി നേടിയ ഗോളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

ലിസ്റ്റിലെ പത്താം ഗോൾ കിലിയൻ എംബാപ്പെയുടെ ഗോളാണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ ക്ലബ്‌ ബ്രൂഗെക്കെതിരെ ഡിമരിയയുടെ പാസിൽ നിന്ന് നേടിയ ഗോളാണ് ഇത്. ഒൻപതാം ഗോൾ അയാക്സ് താരം ഹാകിം സിയെച്ചിന്റേത് ആണ്. വലൻസിയക്കെതിരെ ഗ്രൂപ്പ്‌ സ്റ്റേജിൽ ആണ് താരം ബോക്സിന് പുറത്ത് നിന്ന് അവിശ്വസനീയമാം വിധം ഗോൾ നേടിയത്. എട്ടാം ഗോൾ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയുടേത് ആണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ ലോക്കൊമൊട്ടീവ് മോസ്‌കോക്കെതിരെയാണ് ഈ ഗോൾ പിറന്നത്. ഏഴാം ഗോൾ ബാഴ്‌സ താരം ലൂയിസ് സുവാരസിന്റേത് ആണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ ഇന്റർമിലാനിനെതിരെയാണ് താരത്തിന്റെ ഈ മിന്നും ഗോൾ പിറന്നത്. ആറാം ഗോൾ ലീപ്സിഗ് താരം സാബിറ്റ്സറിന്റേതു ആണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ സെനിത്തിനെതിരെയാണ് താരം ഈ ഗോൾ നേടിയത്. അഞ്ചാം ഗോൾ ഗ്നാബ്രിയുടേത് ആണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ ടോട്ടൻഹാമിനെതിരെ താരം നേടിയ സോളോ ഗോളാണ് ഈ ലിസ്റ്റിൽ ഇടംനേടിയത്. നാലാം ഗോൾ ഇന്റർമിലാൻ താരം ലൗറ്ററോ മാർട്ടിനെസിന്റേത് ആണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ സ്ലാവിയ പ്രാഹക്കെതിരെ ലുക്കാക്കുവിന്റെ പാസിൽ നിന്ന് താരം നേടിയ ഗോളാണ് ലിസ്റ്റിൽ സ്ഥാനം പിടിച്ചത്. മൂന്നാം ഗോൾ സാഗ്രെബ് താരം ഡാനി ഒൽമോയുടെ ഗോൾ ആണ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗ്രൂപ്പ്‌ സ്റ്റേജിൽ നേടിയ ഗോളാണ് ഇത്. രണ്ടാം ഗോൾ ബയേൺ താരം കിമ്മിച്ചിന്റെ ഗോൾ ആണ്. പക്ഷെ ബയേൺ താരം അൽഫോൺസോ ഡേവിസിന്റെ സോളോ മുന്നേറ്റമാണ് ഈ ഗോളിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ബാഴ്സയ്ക്കെതിരെ ക്വാർട്ടറിൽ ആയിരുന്നു ഈ ഗോൾ പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *