എസി മിലാനിലേക്ക് തിരിച്ചെത്തുമോ? തള്ളികളയാതെ തിയാഗോ സിൽവ പറയുന്നു!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒരു കരുത്തരുടെ പോരാട്ടം അരങ്ങേറുന്നുണ്ട്.എസി മിലാനും ചെൽസിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.മിലാന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ മിലാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ ചെൽസിക്ക് സാധിച്ചിരുന്നു.

മുമ്പ് മൂന്ന് വർഷത്തോളം എസി മിലാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് തിയാഗോ സിൽവ.ഇപ്പോൾ വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സാൻ സിറോയിൽ മടങ്ങിയെത്തുന്നത്.സാൻ സിറോയിൽ ഈ മത്സരം കളിക്കാൻ ഇറങ്ങുന്നത് ഒരു വലിയ ഇമോഷനാണ് എന്നാണ് ഇതേക്കുറിച്ച് സിൽവ പറഞ്ഞത്. അതേസമയം AC മിലാനിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെ തിയാഗോ സിൽവ തള്ളിക്കളഞ്ഞതുമില്ല.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പതിനന്നോ പന്ത്രണ്ടോ വർഷത്തിനുശേഷം ഇവിടെ എത്താൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എനിക്ക് ഇവിടെ ഉണ്ടായിട്ടുള്ള എല്ലാ നല്ല അനുഭവങ്ങളും ഇപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നു.ഞാനിപ്പോൾ കൂടുതൽ ആവേശഭരിതനാണ്. ഇതൊരു വലിയ ഇമോഷനായി മാറാനാണ് പോവുന്നത്.ഞാൻ ഇവിടെ എസി മിലാനിൽ എന്റെ ചരിത്രം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാൻ മിലാനിലേക്ക് തിരിച്ചെത്തുമോ എന്നുള്ളത് ഇപ്പോൾ ഇവിടെ ഒരു വിഷയമല്ല. അത് സംഭവിക്കുമായിരുന്നുവെങ്കിൽ ഇവിടെ ചെൽസിയിൽ എത്തുന്നതിന് മുമ്പേ സംഭവിക്കുമായിരുന്നു.പക്ഷേ ഞാൻ ഇനി ഇവിടെ എത്തുമോ എന്നുള്ളത് ആർക്കറിയാം. നമുക്ക് അത് നോക്കി കാണാം ” സിൽവ പറഞ്ഞു.

ഏതായാലും ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വളരെ മികച്ച പ്രകടനമാണ് ചെൽസി ഇപ്പോൾ പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും വിജയം നേടാൻ ചെൽസിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *