എന്റെ ഗോളിൽ ബാഴ്സ പിഎസ്ജിയെ തോൽപ്പിക്കും:യമാൽ
വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബാഴ്സലോണയും പിഎസ്ജിയും തമ്മിലാണ് നടക്കുക. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.നിലവിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രണ്ട് ടീമുകൾക്കും സാധിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ബാഴ്സലോണയുടെ യുവ പ്രതിഭയായ ലാമിനെ യമാൽ ഒരു ഇന്റർവ്യൂ നൽകിയിരുന്നു.ഈ മത്സരത്തിൽ ആരായിരിക്കും വിജയിക്കുക?ആരായിരിക്കും ഗോൾ നേടുക എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. താൻ നേടുന്ന ഏക ഗോളിൽ പിഎസ്ജിയെ ബാഴ്സലോണ പരാജയപ്പെടുത്തുമെന്നാണ് യമാൽ വരുന്ന മത്സരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.കൂടാതെ ചില കാര്യങ്ങൾ അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.യമാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❗Lamine Yamal: "My prediction for the first leg vs. PSG? 1-0 win, I will score the goal." pic.twitter.com/aFzBfL1PeG
— Barça Universal (@BarcaUniversal) April 4, 2024
” എന്റെ കരിയറിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ഇത്.അതുകൊണ്ടുതന്നെ ഇത് സ്വപ്ന തുല്യമാണ്. ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ കളിക്കും.അവർക്കെതിരെ ആധിപത്യം പുലർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പിഎസ്ജിയെ തോൽപ്പിച്ചുകൊണ്ട് സെമിയിലേക്ക് മുന്നേറേണ്ടതുണ്ട്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് വരുന്നത്. ഈ മത്സരത്തിൽ പിഎസ്ജിയെ ഒരു ഗോളിന് പരാജയപ്പെടുത്താൻ സാധിക്കും.ആ ഗോൾ നേടുന്നത് ഞാൻ തന്നെയായിരിക്കും ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മിന്നും പ്രകടനം പുറത്തെടുക്കാൻ ഇപ്പോൾ യമാലിന് സാധിക്കുന്നുണ്ട്. ലാലിഗയിൽ നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ കണക്കുകൾക്ക് പുറമേ എതിർ പ്രതിരോധനിരക്ക് വലിയ തലവേദന സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.പിഎസ്ജിക്കും ഈ താരം വലിയ വെല്ലുവിളിയായിരിക്കും ഉയർത്തുക.