എങ്ങനെയാണ് എംബപ്പേയെയും മെസ്സിയെയും പൂട്ടിയത്? വ്യക്തമാക്കി ബയേൺ ഡിഫന്റർ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും പിഎസ്ജിക്ക് തോൽവി രുചിക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ചോപോ മൊട്ടിങ്,സെർജി ഗ്നാബ്രി എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.2 പാദങ്ങളിലുമായി മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
രണ്ട് പാദങ്ങളിൽ നിന്നും ഒരൊറ്റ ഗോൾ പോലും നേടാൻ പിഎസ്ജിയുടെ പേരുകേട്ട മുന്നേറ്റ നിരക്ക് സാധിച്ചിരുന്നില്ല. ഇന്നലത്തെ മത്സരത്തിൽ ലയണൽ മെസ്സിയെയും കിലിയൻ എംബപ്പേയെയും നല്ല രൂപത്തിൽ തന്നെ പൂട്ടാൻ ബയേണിന്റെ പ്രതിരോധനിരക്ക് സാധിച്ചിരുന്നു. എങ്ങനെയാണ് കിലിയൻ എംബപ്പേയെ തളച്ചത് എന്നുള്ളത് ബയേൺ സെന്റർ ബാക്കായ ഡായോട്ട് ഉപമെക്കാനോ മത്സരത്തിനുശേഷം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ കനാൽ പ്ലസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Dayot Upamecano Explains How Bayern Munich Contained Kylian Mbappé https://t.co/UrXjlrgJMC
— PSG Talk (@PSGTalk) March 9, 2023
” സ്പേസുകൾ മാക്സിമം ഇല്ലാതാക്കേണ്ടതും നല്ല രീതിയിൽ സ്ലൈഡ് ചെയ്യേണ്ടതും അത്യാവശ്യമാണ് എന്നുള്ളത് ഞങ്ങൾക്ക് അറിയാമായിരുന്നു. മാത്രമല്ല ഞാനും ഡി ലൈറ്റും സ്റ്റാനിസിച്ചും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ വളരെ മികച്ച രീതിയിൽ ആണ് നടന്നത്.നല്ല രൂപത്തിൽ സ്ലൈഡ് ചെയ്യാൻ ഞങ്ങളോട് പരിശീലകൻ ആവശ്യപ്പെട്ടിരുന്നു.ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. പിഎസ്ജി ഞങ്ങളെ ബുദ്ധിമുട്ടിച്ചതായി ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല.ഈ മത്സരം രണ്ട് ടീമുകൾക്കും ബുദ്ധിമുട്ടുള്ളതായിരിക്കും എന്നുള്ളത് ഞങ്ങൾക്കറിയാമായിരുന്നു.കിലിയൻ എംബപ്പേ വളരെ ഡെപ്ത് ആയി കൊണ്ട് കളിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളതും ഞങ്ങൾക്കറിയാമായിരുന്നു.ഞാൻ അത് മാനേജ് ചെയ്യാൻ ശ്രമിച്ചു.ഒരല്പം സങ്കീർണ്ണം ആയിരുന്നു. അദ്ദേഹം വളരെ വേഗതയുള്ള താരമാണ് എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ടീം ഒരുമിച്ച് നിന്നത് കൊണ്ടാണ് അദ്ദേഹത്തെ തടയാൻ കഴിഞ്ഞത്.ഞങ്ങൾ തയ്യാറായിരിക്കണം എന്നുള്ള മുന്നറിയിപ്പ് പരിശീലകൻ ഞങ്ങൾക്ക് നൽകിയിരുന്നു. തീർച്ചയായും എല്ലാം നല്ല രീതിയിൽ അവസാനിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ് ” ഉപമെക്കാനോ പറഞ്ഞു.
മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഉപമെക്കാനോ നടത്തിയിരുന്നത്. ഏതായാലും പിഎസ്ജിയെ പോലെയുള്ള ഒരു ടീമിനെതിരെ 180 മിനിട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും വഴങ്ങാൻ വഴങ്ങേണ്ടി വന്നില്ല എന്നുള്ളത് ബയേൺ പ്രതിരോധത്തിന്റെ ശക്തിയാണ് തുറന്നു കാണിക്കുന്നത്.