എംബപ്പേ എങ്ങനെയാ ആൾ? റാമോസ് പറയുന്നു

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമൻ കരുത്തരായ ബോറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബൊറൂസിയ വരുന്നതെങ്കിൽ ബാഴ്സലോണയെ പുറത്താക്കി കൊണ്ടാണ് പിഎസ്ജി വരുന്നത്.

തകർപ്പൻ പ്രകടനമാണ് പതിവുപോലെ ഈ സീസണിലും കിലിയൻ എംബപ്പേ പുറത്തെടുക്കുന്നത്. കഴിഞ്ഞ ബാഴ്സക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടാൻ എംബപ്പേക്ക് കഴിഞ്ഞിരുന്നു. ഏതായാലും എംബപ്പേയെ കുറിച്ച് ചില കാര്യങ്ങൾ പോർച്ചുഗീസ് താരമായ ഗോൺസാലോ റാമോസ് പറഞ്ഞിട്ടുണ്ട്. തങ്ങൾക്ക് ഏറ്റവും കൂടുതൽ കോൺഫിഡൻസ് നൽകുന്ന താരമാണ് എംബപ്പേ എന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സഹതാരങ്ങളുടെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന താരങ്ങളിൽ ഒരാൾ കിലിയൻ എംബപ്പേയാണ്. മറ്റു താരങ്ങൾ ഡാനിലോയും മാർക്കിഞ്ഞോസുമാണ്. ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നത് ഇവരാണ്.ഈ ചാലഞ്ചിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഞങ്ങൾക്കുണ്ട് ” ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.

ഫ്രഞ്ച് ലീഗിൽ 26 ഗോളുകളും 7 അസിസ്റ്റുകളും നേടിയ താരമാണ് എംബപ്പേ. ചാമ്പ്യൻസ് ലീഗിൽ എട്ടു ഗോളുകളും എംബപ്പേ നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ബൊറൂസിയ ഡിഫൻസിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുക എംബപ്പേ തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *