ഉൾപ്പെട്ടത് മാഞ്ചസ്റ്റർ സിറ്റിയടക്കമുള്ള ഗ്രൂപ്പിൽ, പോച്ചെട്ടിനോക്ക്‌ പറയാനുള്ളത്!

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ നിർണ്ണയം ഇന്നലെ പൂർത്തിയായിരുന്നു. കരുത്തരായ പിഎസ്ജിയുടെ സ്ഥാനം ഗ്രൂപ്പ്‌ എയിലാണ്. പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ് ഗ്രൂപ്പ്‌ ഘട്ടത്തിൽ പിഎസ്ജിയുടെ പ്രധാന എതിരാളികൾ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിൽ പിഎസ്ജിക്ക്‌ അടിതെറ്റിയത് സിറ്റിക്ക് മുന്നിലായിരുന്നു. അത്കൊണ്ട് തന്നെ അതിന് പ്രതികാരം തീർക്കാനുള്ള ഒരവസരം പിഎസ്ജിക്ക്‌ മുന്നിലുണ്ട്. ഏതായാലും തങ്ങളുടെ ഗ്രൂപ്പിനെ കുറിച്ചുള്ള അഭിപ്രായം പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ബുദ്ദിമുട്ടേറിയ ഗ്രൂപ്പാണ് എന്നാണ് ഇദ്ദേഹം അറിയിച്ചത്. പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ സിറ്റിയെ ലഭിച്ചത് ഒരു സ്പെഷ്യലായിട്ടുള്ള കാര്യമാണ്.യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് അവർ.ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടി കഴിഞ്ഞ പത്ത് വർഷമായി പോരടിക്കുന്ന ക്ലബാണ് അവർ.എന്നിരുന്നാലും ബാക്കിയുള്ള ടീമുകളെ കൂടി ഞങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്.ലീപ്സിഗിനെയും ബ്രൂഗെയുമാണ് ആ ക്ലബുകൾ. തീർച്ചയായും ഈയൊരു ഗ്രൂപ്പ്‌ വളരെയധികം ബുദ്ധിമുട്ടേറിയതാണ്.പക്ഷേ ഇത്തരം കോമ്പിറ്റീഷനിലെ ടീമുകൾ എപ്പോഴും കരുത്തരായിരിക്കും.ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുള്ളത് ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുക എന്നുള്ളതാണ്.ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കുക. അതാണ് ഞങ്ങളുടെ മുന്നിലുള്ള ചാലഞ്ച് ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *