ഈ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള കഴിവൊന്നും ബാഴ്‌സക്കില്ലെന്ന് ഡൈനാമോ കീവ് പരിശീലകൻ !
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള കഴിവൊന്നും എഫ്സി ബാഴ്സലോണക്കില്ലെന്ന് തുറന്നു പറഞ്ഞ് ഡൈനാമോ കീവ് പരിശീലകൻ മിർചീ ലൂചെസ്ക്കു. ഇന്നലെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഡൈനാമോ കീവ് ബാഴ്‌സയെ നേരിടാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായാണ് ലൂചെസ്ക്കു ബാഴ്‌സയെ പ്രകോപിച്ചത്. ഒരുപാട് മികച്ച താരങ്ങൾ ബാഴ്‌സക്കുണ്ടെന്നും എന്നാൽ കിരീടം നേടാനുള്ള ശേഷിയൊന്നും അവർക്കില്ലെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, പിഎസ്ജി എന്നിവർക്കാണ് ഇത്തവണത്തെ കിരീടസാധ്യതയെന്നും ലൂചെസ്ക്കു അറിയിച്ചു. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് ബാഴ്സ ഡൈനാമോ കീവിനെ സ്വന്തം മൈതാനത്ത് നേരിടുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് ബാഴ്സ വരുന്നതെങ്കിൽ ഒരു സമനിലയും ഒരു പരാജയവും ഏറ്റുവാങ്ങിയാണ് ഡൈനാമോ കീവ് വരുന്നത്.
Ahead of tonight's #BarçaDynamo clash, manager of the Ukraine side Lucescu: "Barcelona are not at a level to win the Champions League"#UCL https://t.co/4LF2w8EmV3
— AS English (@English_AS) November 4, 2020
” പ്രതിഭാധനരാൽ സമ്പുഷ്ടമായ ഒരു സ്‌ക്വാഡ് ആണ് ബാഴ്സയുടെ പക്കലുള്ളത്. പക്ഷെ അവർ അത് എങ്ങനെ പ്രവർത്തിച്ചു കൊണ്ട് നടക്കണമെന്നതിനെ കുറിച്ച് പഠിക്കാൻ അവർക്കിനിയും സമയം ആവിശ്യമുണ്ട്. ഈ ചാമ്പ്യൻസ് ലീഗ് നേടാനുള്ള കഴിവൊന്നും ബാഴ്സക്കില്ല. ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നിവർക്കാണ് സാധ്യതകൾ. അവർക്ക് ലയണൽ മെസ്സിയുണ്ട്. അദ്ദേഹം വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ പരിശീലകന് ടീമിനെ ശരിയാക്കിയെടുക്കാൻ ചുരുങ്ങിയത് ആറു മാസം സമയമെങ്കിലും വേണം. ബാഴ്‌സ ലാലിഗയിൽ കളിക്കുന്നതിനേക്കാൾ മികച്ച രൂപത്തിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട്. അതിനുള്ള കാരണം ലാലിഗയിലെ ടീമുകൾക്ക് ബാഴ്സയെ നന്നായി അറിയാമെന്നുള്ളതാണ് ” ലൂചെസ്ക്കു പറഞ്ഞു.
Barcelona are not 'at the level' to win the Champions League, claims Dynamo Kiev coach Lucescu pic.twitter.com/YLMd2wdIvf
— Soccer tsunami (@soccertsunamiTV) November 4, 2020