ഇഷ്ട എതിരാളികൾ പ്രീമിയർ ലീഗ് ക്ലബ്ബുകൾ,മെസ്സിക്കൊപ്പം ബെൻസിമ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ ചെൽസിയെ തോൽപ്പിച്ചത്. മത്സരത്തിൽ കരീം ബെൻസിമ ഒരു ഗോൾ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ആകെ 90 ഗോളുകൾ പൂർത്തിയാക്കാൻ ഈ താരത്തിന് കഴിഞ്ഞു.
ഒന്നാം സ്ഥാനത്തുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. 140 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.129 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയിട്ടുള്ള മെസ്സി രണ്ടാം സ്ഥാനത്തും 91 ഗോളുകൾ നേടിയിട്ടുള്ള ലെവന്റോസ്ക്കി മൂന്നാം സ്ഥാനത്തുമാണ്. 149 മത്സരങ്ങളിൽ നിന്നാണ് ബെൻസിമ 90 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.
⭐️ Benzema has scored 20 goals against English opponents in the UCL, only Messi has more (27). @OptaJoe #Leo ⚽️ pic.twitter.com/5cR86Ff38B
— Reshad Rahman (@ReshadRahman_) April 12, 2023
മാത്രമല്ല മറ്റൊരു കണക്കിന്റെ കാര്യത്തിൽ ഇപ്പോൾ ബെൻസിമ ലയണൽ മെസ്സിക്കൊപ്പം എത്തിയിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ ഇരുപതോ അതിലധികമോ ഗോളുകൾ നേടിയ ഒരേയൊരു താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലയണൽ മെസ്സിയാണ്.27 ഗോളുകളാണ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ മെസ്സി നേടിയിട്ടുള്ളത്. ആ കൂട്ടത്തിലേക്ക് ഇപ്പോൾ ബെൻസിമ വന്ന് ചേർന്നിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ പൂർത്തിയാക്കി കഴിഞ്ഞു.
അതേസമയം ഇന്നലെ മറ്റൊരു കണക്ക് കൂടി പിറന്നിട്ടുണ്ട്. അതായത് ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള രണ്ടാമത്തെ താരമായി മാറാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്. 6ഗോളുകളും 5 അസിസ്റ്റുകളുമായി 11 ഗോളുകളിലാണ് വിനീഷ്യസ് ഇപ്പോൾ പങ്കാളിത്തം വഹിച്ചിട്ടുള്ളത്. 11 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുള്ള ഹാലന്റാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.