ഇപ്പോഴും ദു:ഖിതൻ: UCL പരാജയത്തെക്കുറിച്ച് നെയ്മർ

ഒടുവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും തോറ്റ് പുറത്തായതിനെക്കുറിച്ചുള്ള PSG സൂപ്പർ താരം നെയ്മറുടെ പ്രതികരണം വന്നിരിക്കുന്നു. താനിപ്പോഴും പരാജയത്തെക്കുറിച്ചോർത്ത് ദു:ഖിതനാണ് എന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം തൻ്റെ മാനസികാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. UCL സെമി ഫൈനലിൽ 4-1 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് PSG മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത്.

https://www.instagram.com/p/COiPz_lgFRv/?igshid=1o8tcfatfpkjw

നെയ്മറുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ: “എഴുതി അറിയിക്കാൻ ബുദ്ധിമുട്ടുള്ള മാനസികാവസ്ഥയാണ്. ആ പരാജയത്തിൽ ഇപ്പോഴും ദു:ഖിതനാണ്. അതേസമയം ടീമിൻ്റെ സമർപ്പണ മനോഭാവത്തിൽ അഭിമാനവുമുണ്ട്. ഞങ്ങളുടെ പരമാവധി ശ്രമിച്ചു, പക്ഷേ അത് മതിയാവുമായിരുന്നില്ല…” നെയ്മർ കുറിച്ചു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പുറമെ ഇത്തവണ ലീഗ് വണ്ണിലും PSG കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മൂന്ന് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ഫ്രഞ്ച് ലീഗിൽ രണ്ടാമതാണിപ്പോൾ PSG. ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാൽ മാത്രം പോര ഒന്നാമതുള്ള ലില്ലി പോയിൻ്റുകൾ നഷ്ടമാക്കുകയും ചെയ്താലെ അവർക്ക് ഇത്തവണ ലീഗ് കിരീടം ചൂടാനാവൂ

Leave a Reply

Your email address will not be published. Required fields are marked *