ഇന്റർമിലാനെ തകർക്കാനുറച്ച് റയൽ, സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി സ്ക്വാഡ് പ്രഖ്യാപിച്ചു !
ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഏറ്റവും ആകർഷകമായ മത്സരങ്ങളിലൊന്നാണ് റയൽ മാഡ്രിഡ് vs ഇന്റർമിലാൻ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയമറിയാത്ത റയൽ മാഡ്രിഡിന് ഇത്തവണ വിജയം അനിവാര്യമാണ്. എന്നാൽ ഇന്റർമിലാന്റെ ശക്തമായ വെല്ലുവിളി അതിജീവിക്കണമെങ്കിൽ റയൽ മാഡ്രിഡ് പാടുപെടുമെന്നുറപ്പാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക. അതേസമയം മത്സരത്തിനുള്ള സ്ക്വാഡ് പരിശീലകൻ സിദാൻ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർ താരങ്ങൾ ഒന്നും തന്നെ തിരിച്ചെത്തിയിട്ടില്ല. ഡാനി കാർവഹൽ, അൽവാരോ ഓഡ്രിയോസോള, മാർട്ടിൻ ഒഡീഗാർഡ്, നാച്ചോ എന്നിവർ പരിക്ക് മൂലം പുറത്താണ്. കൂടാതെ കോവിഡ് സ്ഥിരീകരിച്ച എഡർ മിലിറ്റാവോയും ടീമിൽ ഇല്ല. സിദാന്റെ പ്രതിരോധനിരയാണ് ഇപ്പോൾ ഏറ്റവും തലവേദന സൃഷ്ടിക്കുന്നത്. റൈറ്റ് ബാക്ക് പൊസിഷനിൽ ഒരാളെ പോലും ലഭ്യമല്ല എന്നുള്ളതാണ് സിദാന്റെ തലവേദന. ഇരുപത്തിയൊന്ന് അംഗ സ്ക്വാഡ് ആണ് സിദാൻ പ്രഖ്യാപിച്ചിട്ടുള്ളത്.
📋✅ Our 21-man squad for the match against @Inter_en!
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) November 2, 2020
#HalaMadrid | #RMUCL pic.twitter.com/9aNPGARdP5
റയൽ മാഡ്രിഡിന്റെ സ്ക്വാഡ് ഇങ്ങനെയാണ്.
ഗോൾകീപ്പർമാർ : തിബൗട്ട് കോർട്ടുവ, ലുനിൻ, അൽടുബെ
പ്രതിരോധനിരക്കാർ : സെർജിയോ റാമോസ്, റാഫേൽ വരാനെ, മാഴ്സെലോ, ഫെർലാന്റ് മെന്റി, സാന്റോസ്
മധ്യനിരക്കാർ : ടോണി ക്രൂസ്, ലുക്കാ മോഡ്രിച്, കാസമിറോ, ഫെഡെ വാൽവെർദെ, ഇസ്കോ
മുന്നേറ്റനിരക്കാർ : ഈഡൻ ഹസാർഡ്, കരിം ബെൻസിമ, മാർക്കോ അസെൻസിയോ, ലുക്കാസ് വാസ്ക്കസ്, ലുക്കാ ജോവിച്ച്, വിനീഷ്യസ് ജൂനിയർ, മരിയാനോ ഡയസ്, റോഡ്രിഗോ ഗോസ്.
⚽ Next up: @Inter_en
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) November 2, 2020
Pumped!
✨ @championsleague#RMCity | #HalaMadrid pic.twitter.com/smGsKoD6mB