ഇന്ററിനെതിരെ നടക്കുന്നത് ഫൈനൽ, ജാഗരൂഗനായ സിദാൻ പറയുന്നത് ഇങ്ങനെ !

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനാണ്. ഗ്രൂപ്പ്‌ ബിയിൽ നടക്കുന്ന ഇന്നത്തെ മൂന്നാം റൗണ്ട് പോരാട്ടം ഇരുടീമുകൾക്കും ഒരുപോലെ നിർണായകമാണ്. എന്തെന്നാൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റ് മാത്രമുള്ള ഇന്റർ മൂന്നാം സ്ഥാനത്താണെങ്കിൽ ഒരു പോയിന്റ് മാത്രമുള്ള റയൽ നാലാം സ്ഥാനത്താണ്. അതിനാൽ തന്നെ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. അക്കാര്യത്തിൽ താൻ ജാഗ്രത പുലർത്തി കഴിഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാൻ. ഇന്ററിനെതിരെയുള്ള മത്സരം ഒരു ഫൈനലാണ് എന്നാണ് സിദാൻ പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്പോലെ തന്നെ റയലിന്റെ മുന്നേറ്റനിരയായ ബെൻസിമ, ഹസാർഡ്, അസെൻസിയോ സഖ്യത്തെ പ്രശംസിക്കാനും പരിശീലകൻ മറന്നില്ല. അവർക്ക് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സിദാൻ കൂട്ടിച്ചേർത്തു.

” വളരെയധികം സങ്കീർണമായ ഒരു എതിരാളികളാണ് ഞങ്ങളുടെ മുമ്പിൽ ഉള്ളതെന്ന് വ്യക്തമാണ്. ശാരീരികമായി കരുത്തുള്ള ഒരു നല്ല ടീമാണ് അവർ. ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഒരു ബുദ്ധിമുട്ടേറിയ മത്സരമാണ് വരാനിരിക്കുന്നത്. ശരിക്കും ഇതൊരു ഫൈനലാണ്. ഒരുപാട് പ്രധാനപ്പെട്ട താരങ്ങളാണ് ഹസാർഡ്, ബെൻസിമ,അസെൻസിയോ എന്നിവർ. പലരും സ്‌ക്വാഡിനുള്ള ചില മാറ്റങ്ങൾ വേണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് സംസാരിക്കുന്നുണ്ട് എന്നറിയാം. പക്ഷെ ഇവിടെയുള്ള എല്ലാ താരങ്ങളുടെയും ആവിശ്യം വിജയം മാത്രമാണ്. കൂടാതെ എല്ലാവരും പരിശീലകനുമായി നല്ല ബന്ധത്തിലുമാണ്. അത്കൊണ്ട് തന്നെ ഞാൻ എല്ലാ താരങ്ങളെയും ആസ്വദിക്കുകയും അവർക്ക് നേട്ടങ്ങൾ നേടികൊടുക്കാൻ വേണ്ടി പ്രവർത്തിക്കുകയുമാണ് ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *