ഇന്ന് പിഎസ്ജിക്കെതിരെ കളിക്കുമോ? ബെൻസിമ പറയുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് നടക്കുന്ന മത്സരത്തിൽ റയലിന്റെ എതിരാളികൾ പിഎസ്ജിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഈ മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.
ഈ മത്സരത്തിൽ റയലിന് വേണ്ടി സൂപ്പർതാരം കരിം ബെൻസിമ കളിക്കുമോ എന്നുള്ളതാണ് ആരാധകരുടെ പ്രധാനപ്പെട്ട ചോദ്യം.ഹാംസ്ട്രിങ് ഇഞ്ചുറി മൂലം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബെൻസിമ കളിച്ചിട്ടില്ല. പക്ഷേ അദ്ദേഹം ടീമിനൊപ്പം പരിശീലനങ്ങൾ നടത്തിയിരുന്നു.
ഏതായാലും പിഎസ്ജിക്കെതിരെ കളിക്കുമോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. മാനസികമായി കളിക്കാൻ തയ്യാറാണെന്നും എന്നാൽ ശാരീരികമായി തയ്യാറാണോ എന്നുള്ളത് തീരുമാനിക്കപ്പെടേണ്ടതുണ്ടെന്നുമാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.റയലിന് വേണ്ടി റിസ്ക് എടുക്കാൻ തയ്യാറാണെന്നും എന്നാൽ പരിക്കേൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.ബെൻസിമയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 15, 2022
” കുറെ മണിക്കൂറുകൾ ഞാൻ വർക്കിലായിരുന്നു.ഞാനിപ്പോൾ കൂടുതൽ സുഖം പ്രാപിച്ചിട്ടുണ്ട്.പക്ഷെ എനിക്ക് കളിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഇനിയും ട്രെയിനിങ് സെഷനുകൾ ഉണ്ട്.ഞാൻ എപ്പോഴും എന്റെ ടീമിന് വേണ്ടി പോരാടാൻ തയ്യാറാണ്.റിസ്ക്ക് എടുക്കാനും തയ്യാറാണ്. പക്ഷേ പരിക്കേൽക്കാൻ ആഗ്രഹിക്കുന്നില്ല.മാനസികമായി നൂറ് ശതമാനം തയ്യാറാവേണ്ടതുണ്ട്. മത്സരത്തിൽ കളിക്കാനാവുമോ എന്നുള്ളത് മത്സരത്തിന്റെ തൊട്ട് മുമ്പ് തീരുമാനിക്കും. കളിക്കാൻ കഴിയാത്തത് വളരെ സങ്കീർണമായ ഒരു കാര്യമാണ്. ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി ഞാൻ നല്ലൊരു രൂപത്തിൽ വർക്ക് ചെയ്തിരുന്നു. മാനസികമായി ഇപ്പോൾ ഞാൻ തയ്യാറാണ്, പക്ഷേ ശാരീരികമായി തയ്യാറാണോ എന്നുള്ളത് തീരുമാനിക്കപ്പെടേ
ണ്ടിയിരിക്കുന്നു. ഞാൻ മത്സരത്തിൽ കളിക്കുകയാണെങ്കിൽ എന്റെ സർവ്വതും സമർപ്പിക്കും ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
ബെൻസിമ ഇല്ലെങ്കിൽ അത് റയലിന് കനത്ത തിരിച്ചടിയാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.ബെൻസിമയുടെ അഭാവത്തിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് റയലിന് നേടാൻ സാധിച്ചത്.