ഇന്ന് ഞങ്ങൾക്ക് ഫൈനൽ:പിഎസ്ജി കോച്ച് എൻറിക്കെ.
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പിഎസ്ജി ന്യൂകാസിലിനോട് തകർന്നടിഞ്ഞിരുന്നു. മരണ ഗ്രൂപ്പിൽ ഉൾപ്പെട്ട പിഎസ്ജിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.
ഇത് തന്നെയാണ് പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. ഇന്നത്തെ മത്സരം ഒരു ഫൈനൽ പോലെയാണ് പിഎസ്ജി കളിക്കുക എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ന്യൂകാസിൽ വളരെയധികം കരുത്തരാണെന്നും ഇദ്ദേഹം ഓർമിപ്പിച്ചു.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
🎙 Luis Enrique: "The Parc des Princes will carry us"#PSGNEW | #UCL https://t.co/GWpY3JAsjG
— Paris Saint-Germain (@PSG_English) November 27, 2023
“പാർക്ക് ഡെസ് പ്രിൻസസ് ഞങ്ങളെ ചുമലിൽ ഏറ്റുമെന്ന് പ്രതീക്ഷിക്കുന്നു.ഒരു അസാധാരണമായ അന്തരീക്ഷം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.തീർച്ചയായും ഞങ്ങൾക്ക് ആരാധകരെ വളരെയധികം ആവശ്യമുണ്ട്.ഒരു ഫൈനൽ പോലെയാണ് ഈ മത്സരം ഞങ്ങൾ കളിക്കുക.ഹോം മത്സരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ആരാധകരും അവരുടെ പിന്തുണയും ഞങ്ങളെ സംബന്ധിച്ചിടത്തോളം അമൂല്യമായതാണ്. ഫിസിക്കലി വളരെ കരുത്തരായ ടീമാണ് ന്യൂകാസിൽ.മത്സരം വളരെ തീവ്രത നിറഞ്ഞതായിരിക്കും. വളരെ ഹാർഡ് ആയി പ്രസ് ചെയ്യുന്നവരാണ് അവർ. കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ അവരുടെ മികവ് നാം കണ്ടതാണ്.ഫിസിക്കലായി വളരെ ഉയർന്ന നിലയിലാണ് അവർ ഉള്ളത്.പക്ഷേ ഞങ്ങൾ അതിനൊക്കെ നേരിടാൻ തയ്യാറായിരിക്കും ” എൻറിക്കെ പറഞ്ഞു.
നിലവിൽ ഏഴ് പോയിന്റ് ഉള്ള ഡോർട്മുണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് പോയിന്റ് ഉള്ള പിഎസ്ജി രണ്ടാമതും 5 പോയിന്റുള്ള Ac മിലാൻ മൂന്നാമതും ആണ്. നാല് പോയിന്റ് ഉള്ള ന്യൂകാസിൽ അവസാന സ്ഥാനത്താണ്.പക്ഷേ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ നാല് ടീമുകൾക്കും ഒരുപോലെ സാധ്യതകൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടങ്ങൾ ആയിരിക്കും നടക്കുക.